ആമയുടെ മുകളില്‍ ക്യാമറ ഘടിപ്പിച്ച് വെള്ളത്തിലിട്ട് വ്ളോഗ് ചെയ്ത പ്രമുഖ യുട്യൂബര്‍ക്കെതിരെ പരാതി നല്‍കി പരിസ്ഥിതി പ്രവര്‍ത്തകന്‍. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡി.എഫ്.ഒയ്ക്കും, യുട്യൂബ് അധികൃതര്‍ക്കുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

പ്രമുഖ യുട്യൂബറായ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെയാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫിറോസ് വീഡിയോ പ്രചരിപ്പിച്ചത്. ‘ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച് വെള്ളത്തില്‍ വിട്ടപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഴയില്‍ കയറിവന്ന ആമയാണെന്നും, ആമ വെള്ളത്തില്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണാമെന്നുമാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം, ആമയുടെ ശരീരത്ത് ചൂണ്ട നൂല്‍ കെട്ടിയ നിലയില്‍ വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പാലക്കാട് ഡിഎഫ്ഒ അറിയിച്ചു.

വനം-വന്യജീവി നിയമങ്ങള്‍ പ്രകാരം സംരക്ഷിത വിഭാഗമായ ആമയെ കൈവശം സൂക്ഷിക്കുന്നതും, അധികാരികളുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതും ഗുരുതരമായ കു