നടൻ ദിലീപിന്റെ കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായിക്കൊണ്ടിരുന്ന പോലീസിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ. നടി ആക്രമിക്കപ്പെട്ട ദിവസം ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വാദം കള്ളമാണെന്ന് വാദിച്ച പോലീസിനെ വെട്ടിലാക്കി രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. അസുഖ ബാധിതനായ ദിലീപിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നെന്ന അരുണ്‍ ഗോപിയുടെ മൊഴിയാണ് പോലീസിനെ കുരുക്കുന്നത്. ആശുപത്രിയിലെ നേഴ്‌സ് രഹസ്യ മൊഴി നല്‍കിയെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ ഇതു തള്ളി ഡോക്ടറും രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികിത്സിച്ച അന്‍വര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദരാലി പറഞ്ഞു.

പനിയായതിനാല്‍ രാവിലെ ആശുപത്രിയില്‍ വന്ന് കുത്തിവെയ്പ്പ് എടുക്കുകയും വൈകിട്ട് തിരിച്ച് വീട്ടില്‍ പോവുകയുമായിരുന്നു. രാത്രിയില്‍ നഴ്‌സ് വീട്ടിലെത്തി കുത്തിവെയ്പ്പു നല്‍കുകയുമായിരുന്നു പതിവ്. 17ന് രാവിലെ വരെയായിരുന്നു ആശുപത്രിയിലെത്തിയത്. അഡ്മിറ്റ് ആകാത്തതിനാല്‍ ഒ.പി ചീട്ട് മാത്രമാണ് നല്‍കിയത്. അതെല്ലാം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടു പോയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുന്‍പ് പല തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഇതെല്ലാം പോലീസിന്റെ വാദത്തെ പൊളിക്കുന്നതായി. ഇപ്പോള്‍ വരെ ദിലീപ് കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല.

രാമലീലയുടെ ഷൂട്ടിങ് സമയത്തായിരുന്നു ദിലീപ് അസുഖ ബാധിതനായത്. അത് വ്യാജമല്ല. അദ്ദേഹത്തെ പോയി കണ്ടതുമാണ് എന്ന് അരുണ്‍ ഗോപി ഉറപ്പിച്ചു പറയുന്നു. ജാമ്യം ലഭിച്ച ദിലീപിനെ മറ്റൊരു കേസില്‍പ്പെടുത്തി വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കമായിരുന്നു പോലീസിന്റേത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.

Read more.. ‘കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്’; വിജയ് ചിത്രം ‘മെര്‍സലി’നു പിന്തുണയേറുമ്പോൾ പ്രതിരോധത്തിലായത് ബി ജെ പി…