നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഏറെ വിവാദത്തിലാഴ്ത്തിയ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ വീണ്ടും വിവാദം. കെ സുരേന്ദ്രനില്‍ നിന്നും കൈപ്പറ്റിയ പണം ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് നല്‍കാതെ ബിഎസ്പി നേതാവ് വകമാറ്റിയെന്നാണ് പുതിയ ആരോപണം. സുന്ദരയ്ക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സുന്ദരയ്ക്ക് ലഭിച്ചതാകട്ടെ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും മാത്രമെന്ന് സുന്ദരതന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം 25 ലക്ഷം രൂപയെന്നത് ബിജെപി നേതാവ് കെ സുരേന്ദ്രനും നിഷേധിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രന്‍ അപര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതി. പരാതി ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുന്ദരയുടെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം സ്ഥാനാര്‍ത്തിത്വം പിന്‍വലിക്കാന്‍ ലഭിച്ച പണത്തെച്ചൊല്ലി ബിഎസ്പി സംസ്ഥാന കമ്മിറ്റിയില്‍ പൊട്ടിത്തെറി ഉടലെടുത്തിരിക്കുന്നു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ പണത്തെ ചൊല്ലിയാണ് കൂട്ടയടി ആരംഭിച്ചത്. സുരേന്ദ്രന്‍ നല്‍കിയത് 25 ലക്ഷം രൂപയാണെന്നും ഇതില്‍ തനിക്ക് രണ്ടര ലക്ഷവും ഒരു മൊബൈല്‍ ഫോണും മാത്രമേ ലഭിച്ചിട്ടുള്ളുവെന്നാണ് ബിഎസ്പി മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര പറഞ്ഞിരുന്നത്.
ബാക്കിവരുന്ന തുക ബിഎസ്പി സംസ്ഥാന വൈസ് പ്രസിഡന്റ് വകമാറ്റി എന്ന ആരോപണം ഉയരുന്നത്. ഈ പണം ഉപയോഗിച്ച് ജിജോ കുട്ടനാട് വയനാട്ടില്‍ സ്ഥലം വാങ്ങാന്‍ ഒരുങ്ങുകയാണെന്നും ബിഎസ്പി സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.
എന്നാൽ ഈ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ജിജോ കുട്ടനാട്. തന്നെ മാത്രം അല്ലെ തന്റെ ബന്ധുക്കളെയും ഈ വിവാദത്തിലേക്ക് വെറുതെ വലിച്ചിഴച്ചു. പിന്നിൽ പാർട്ടിയിലെ തന്നെ ചിലർ ആണെന്ന് ജിജോ പറഞ്ഞു. സംഘടന തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടു തന്നെ ടാർഗറ്റ് ചെയ്തു വ്യക്തിഹത്യ നടത്താൻ ചിലർ തിരഞ്ഞെടുത്ത വഴിയാണെന്നും പറഞ്ഞു. പാർട്ടി അനുഭാവികൾ ഈ കുപ്രചരണത്തിൽ വീഴില്ലെന്നും പാർട്ടി യുവകളിലൂടെ ജനമനസുകളിൽ ഇടംനേടി ജനകീയ പ്രശ്‍നങ്ങളിൽ ഇടപെട്ടു മുന്നോട്ടു പോകുമെന്നും ജിജോ കുട്ടനാട് പറയുന്നു.
വനം കൊള്ളയുമായി ബന്ധപ്പെട്ട പ്രശ്ങ്ങളിൽ ഇടപെടുന്നതിനായി വയനാട്ടിൽ പോയതെന്നും. പാർട്ടിയിലെ തന്നെ ചില തല്പരകഷികൾ പാർട്ടി പുനർ സംഘടന തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടു തന്റെ ഭാര്യ കുടുംബത്തെയും ഈ വിവാദത്തിലേക്കു വലിച്ചിഴക്കുകയാണെന്നും ജിജോ പറയുന്നു. നേതൃത നിരയിലേക്ക് ഉയർന്ന യുവാക്കളിലൂടെ പ്രസ്ഥാനം ജനമനസുകളിൽ സ്ഥാനം നേടുന്നത്. അത് കണ്ടു അസൂയ പൂണ്ട ചില നേതാക്കൾ പടച്ചുവിട്ട വിലപോകാത്ത പൊള്ളത്തരങ്ങൾ പാർട്ടിയെ സ്‌നേഹിക്കുന്ന അണികൾ പുച്ഛിച്ചു തള്ളുമെന്നും അടുത്ത സംഘടനാ തെരഞ്ഞെടുപ്പുവരെ എന്റെ മുകളിൽ കുറ്റം ചാർത്തി അങ്ങനെയുള്ളവർ ഈ പ്രശ്‌നം ചർച്ച ചെയ്യുള്ളുന്നു ജിജോ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
Leave a Reply