ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മരണങ്ങൾ 100000 കടന്നതിൻെറ ഞെട്ടലിലാണ് യുകെ. അതോടൊപ്പം വാക്സിൻെറ ലഭ്യതയെ കുറിച്ചുള്ള ആശങ്കയും രാജ്യത്ത് ചൂടുപിടിച്ച ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ ബ്രിട്ടനിലെ വാക്സിനേഷൻ ശരിയായ ദിശയിലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അസ്ട്രസെനെക്കയുടെ ചീഫ് എക്സിക്യൂട്ടീവ് പാസ്കൽ സോറിയറ്റ്. ഫെബ്രുവരി പകുതിയോടെ കോവിഡ് -19 നെതിരെ നാല് മുൻഗണനാ ഗ്രൂപ്പുകൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള യുകെയുടെ ലക്ഷ്യം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ മാർച്ചോടെ യുകെ 28 മുതൽ 30 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കും എന്ന് അദ്ദേഹം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ വാക്സിൻെറ ലഭ്യതയിൽ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധിക്കുള്ള കാരണത്തെ കുറിച്ച് പാസ്കൽ വിശദീകരണം നടത്തി. യുകെ വാക്സിനുകൾക്കായി കരാറിലൊപ്പിട്ടതിന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കരാറിൽലേർപ്പെട്ടത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് അസ്ട്രാസെനെക്ക വികസിപ്പിച്ചെടുത്ത വാക്സിൻ വിതരണത്തിൽ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഉയർന്നുവന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ വിശദീകരണം നടത്തിയത്.