ടോവിനോ നായകനാകുന്ന തല്ലുമാല സിനിമ ഷൂട്ട് ലൊക്കേഷനിൽ ആണ് വൈസ്ഡ് ഇടുന്നതിനെ തുടർന്ന് നാട്ടുകാരും താരങ്ങളും തമ്മിൽ തർക്കം നടന്നത്. തർക്കത്തെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരിൽ ഒരാളെ തല്ലിയെന്ന് ആരോപണം. തുടർന്ന് പോലീസ് എത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി കൂടുതൽ സംഘർഷം ഉണ്ടാകാതെ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു. hmt മാപ്പിളസ് ഹാളിൽ വച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്.
പൊതുനിരത്തിൽ ഷൂട്ടിംഗ് ലൊക്കേഷനിലെ വണ്ടികൾ പാർക്ക് ചെയ്യുന്നതിലും നാട്ടുകാർ അമർഷം രേഖപ്പെടുത്തി. സംഭവം നടക്കുമ്പോൾ താൻ സീനിലെ ഇല്ലായിരുന്നു എന്ന് ഷൈൻ ടോം ചാക്കോ പ്രതികരിച്ചു. പോലീസുമായുള്ള മധ്യസ്ഥ ചർച്ചയിൽ നടൻ ടോവിനോയും നാട്ടുകാരുമായി സംസാരിച്ചു.
ടൊവീനോ തോമസും (Tovino Thomas) കല്യാണി പ്രിയദര്‍ശനും (Kalyani Priyadarshan) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തല്ലുമാല’. ഇത്രയും ആവേശകരമായ ഒരു ചിത്രം ആദ്യമായാണ് ചെയ്യുന്നതെന്നും പ്രേക്ഷകര്‍ തിയറ്ററില്‍ കാണേണ്ട ചിത്രമാണിതെന്നും ടൊവീനോ കുറിച്ചു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ (Khalid Rahman) സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അപ്‍ഡേറ്റുകളൊന്നും എത്തിയിരുന്നില്ല. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന.
ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്.
Leave a Reply