പുതുവര്‍ഷ ദിനത്തില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹനിശ്ചയ ചത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പാണ്ഡ്യയ്ക്ക് ആശംസകളുമായെത്തിയിരിക്കയാണ് മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

പാണ്ഡ്യയുടെ വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് താഴെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി കുറിച്ചത്. പാണ്ഡ്യയ്ക്കും പ്രണയിനി നടാഷ സ്റ്റാന്‍കോവിച്ചിനും ശോഭനമായ ഭാവി ആശംസിക്കുന്നു എന്നും, ഇരുവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് കോഹ്ലി കുറിച്ചത്.

കോഹ്ലിക്ക് പിന്നാലെ മോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ആശംസകളുമായെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതുവര്‍ഷത്തില്‍ നടാഷയുടെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം മോതിരമാറ്റ നടന്നതായി പാണ്ഡ്യ പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാണ്ഡ്യ ഇക്കാര്യം അറിയിച്ചത്.

Image result for hardik-pandya-announces-engagement-to-natasa