ദില്ലി: കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലുറച്ചു കോൺഗ്രസ്. 5000 കോടി രൂപയ്ക്കു പരസ്യം ചെയ്യുന്ന മോദി കേരളത്തിനുള്ള അടിയന്തര സഹായം 500 കോടിയായി ചുരുക്കിയത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. ഫണ്ടുകൾ സ്വന്തം പ്രചാരണത്തിന് ഉപയോഗിക്കാനാണ് മോദിക്കു താൽപര്യമെന്നും കോൺഗ്രസ് ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവ്ജ്യോത് സിങ് സിദ്ദു പാക്കിസ്ഥാനിലേക്കു പോയത് പഞ്ചാബ് മന്ത്രിയെന്ന നിലയിലോ കോൺഗ്രസ് പ്രവർത്തകനെന്ന നിലയിലോ അല്ലെന്നും കോൺഗ്രസ് വക്താവ് ജയ്‌വീർ ഷേർഗിൽ പറഞ്ഞു. ക്രിക്കറ്റ് സുഹൃത്തെന്ന നിലയിലാണ് ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സിദ്ദു പോയതെന്നും ഇക്കാര്യത്തിൽ കോൺഗ്രസിനു പറയാനുള്ളതു പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ഷേർഗിൽ പറഞ്ഞു.