കൊച്ചി :കേരളം നേരിടുന്ന കനത്ത പ്രളയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സഹായം തേടി കോൺഗ്രസ് നേതാവും ബ്രിട്ടീഷ് മലയാളിയുമായ Dr ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ ലോകശ്രദ്ധ നേടി .പ്രളയത്തിൽ വലയുന്ന കേരളത്തെ മറക്കാതെ ,വയനാട്ടിലും ,കോഴിക്കോടും ദുരിതകേന്ദ്രങ്ങളിൽ സജീവമാകുകയാണ് ലക്സൺ .ബോറിസ് ജോൺസണുമായി വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ലക്‌സന്റെ നീക്കം കേരളത്തിലെ പ്രളയ ദുരിതം യൂറോപ്പിൽ എത്തിക്കുന്നതിൽ സവിശേഷ ശ്രദ്ധ നേടുന്നു .കോൺസെർവറ്റീവ് പാർട്ടിയിലും ,ലേബർ പാർട്ടിയിലും നിരവധി എം .പി മാരുമായുള്ള ആത്മബന്ധം കേരളത്തിന് വേണ്ടി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ലക്സൺ .ബ്രിട്ടണിലെ നൂറ് കണക്കിന് മലയാളികളുടെ പല പ്രശ്നങ്ങളിലും ലണ്ടനിലെ ഇന്ത്യൻ ഹൈ കംമീഷനുമായി ചേർന്ന് പ്രവർത്തിച്ച ലക്സൻറെ ഇടപെടൽ വിജയം കണ്ടത്തിയിട്ടുണ്ട് .
2017 ൽ ബ്രിട്ടീഷ് പാർലമെന്റിലേക്ക് മത്സരിച്ച ലക്സൺ കല്ലുമാടിക്കലിന് കോൺസെർവറ്റീവ് ലേബർ പാർട്ടി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട് .ഏറ്റവും ഹൃദയ സ്‌പർശിയായി ജന്മ നാടിനു വേണ്ടി സഹായം അഭ്യർത്ഥിക്കുന്ന ലക്‌സന്റെ കത്ത് ബ്രിട്ടിഷ് മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് . 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോൺസ്റ്റിറ്റ്യുവൻസി എക്സിക്യൂട്ടീവ് അംഗമായും, മെമ്പർഷിപ്പ് കാമ്പെയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. പാർട്ടിയിൽ കൗൺസിലർ സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട് .യുകെയിലും യൂറോപ്പിലും ഐടി, ടെലികോം ,റിയൽ എസ്റ്റേറ്റ്,എക്സ്പോർട്ട് ,മീഡിയാ എന്നിവയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്സണ്‍ ബിസിനസ്സ് മാനേജ്മെന്‍റ് എന്‍റർപ്രണർഷിപ്പിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സി യുകെ ജോയിന്റ് കൺവീനറും, എ. ഐ .സി .സി യുടെ കീഴിലുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസി) യൂറോപ്പ് കേരള ചാപ്റ്റർ കോർഡിനേറ്ററുമായ ലക്സൺ ഫ്രാൻസിസ് കല്ലുമാടിയ്ക്കൽ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്. ലിവിയ , എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്
Leave a Reply