നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട് കോണ്‍ഗ്രസ് നേതാവ്. കര്‍ണാടക നിയമസഭയിലിരുന്നാണ് കോണ്‍ഗ്രസ് നേതാവായ പ്രകാശ് റാത്തോഡ് പോണ്‍ വീഡിയോ കണ്ടത്. എന്നാല്‍ നിയമസഭയ്ക്ക് അകത്തെ ക്യാമറ നേതാവിനെയും വീഡിയോയും ഒപ്പിയെടുക്കുകയായിരുന്നു.

നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാന്‍മാരാണ് റാത്തോഡ് സഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും സംഭവത്തില്‍ പ്രകാശ് വിശദീകരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാധാരണഗതിയില്‍ നിയമസഭയ്ക്കകത്ത് ഞങ്ങള്‍ ഫോണ്‍ കൊണ്ടുപോകാറില്ല. എന്നാല്‍ ഒരു ചോദ്യം ചോദിക്കാനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഫോണ്‍ എടുത്തത്. എന്നാല്‍ എന്റെ സ്റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ എനിക്കാവശ്യമില്ലാത്ത അനാവശ്യ ക്ലിപ്പുകള്‍ ഞാന്‍ നീക്കം ചെയ്യുകയായിരുന്നു.