തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കരുത്തയായ നേതാവ് രേശ്മ പദേകനൂര്‍ ആണ് കൊല്ലപ്പെട്ടത്. 35കാരിയായ രേശ്മയുടെ മൃതദേഹം വിജയപുരയിലെ കോര്‍ട്ടി കോലാര്‍ പാലത്തിന് അടിയില്‍ നിന്നാണ് കണ്ടെത്തിയത്. മുഖം വികൃതമായ അവസ്ഥയിലായിരുന്നു.

കോണ്‍ഗ്രസ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷയാണ് രേശ്മ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. എങ്ങനെ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ രേശ്മയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തിടെയാണ് ഇവര്‍ കോണ്‍ഗ്രസിലേക്ക് ചേക്കെറിയത്. പിന്നീട് വളര്‍ച്ച അതിവേഗമായിരുന്നു. അതുകൊണ്ടുതന്നെ ശത്രുക്കള്‍ കൂടുതലുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റ പാടുകള്‍ മൃതദേഹത്തിലുണ്ട്. മുഖവും കൈയ്യും മര്‍ദ്ദിച്ച് വികൃതമാക്കിയിട്ടുണ്ട്.

ഒന്നില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തിന് പങ്കാളികളായിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.