മോദി അനുകൂല പ്രസ്താവനയില്‍ തന്നെ പാഠം പഠിപ്പിക്കാന്‍ ആരും വരണ്ടെന്ന് ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ മറുപടി. കോണ്‍ഗ്രസില്‍ മറ്റാരേക്കാളും ബിജെപിയെ എതിര്‍ത്തിട്ടുള്ളത് താനാണെന്നും തരൂര്‍ പറഞ്ഞു. അതേസമയം തരൂരിന്റെ മോദി അനുകൂല നിലപാട് അപലപനീയമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
മോദി അനുകൂല നിലപാടെടുത്ത ശശി തരൂർ കോൺഗ്രസ് പാർട്ടിയിൽ ഒറ്റപ്പെടുന്നു. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്ന് കെ.മുരളീധരൻ തുറന്നടിച്ചു. മോദിയെ മഹത്വവത്ക്കരിക്കുകയല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്ന് ബെന്നി ബെഹനാനും പറഞ്ഞു. അടിയന്തരമായി ഇടപെടണമെന്ന് ടി.എൻ.പ്രതാപൻ സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം തരൂരിന്റെ പ്രസ്താവനയെ ബിജെപി സ്വാഗതം െചയ്തു.
തിരുവനന്തപുരം മണ്ഡലം ഉൾപ്പടെ ഇരുപതിടത്തും മോദിക്കെതിരെ പ്രചാരണം നടത്തിയാണ് വിജയിച്ചതെന്ന് മുരളീധരൻ തരുരൂരിനെ ഓര്‍മപ്പെടുത്തി. നിലപാട് മാറ്റാൻ തരൂർ തയ്യാറായില്ലെങ്കിൽ ജനങ്ങൾ പഠിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ വരണമെന്നില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന തരൂരിന്റെ പ്രതികരണത്തിനും മറുപടി നൽകി.
മുതിർന്ന നേതാക്കളെല്ലാം പരസ്യമായി തരൂരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവും തരൂരിനെ തളളി പറഞ്ഞിരുന്നു.
അതേസമയം ബിജെപിക്കുള്ളില്‍നിന്ന് തരൂരിന് പിന്തുണ ലഭിച്ചു. കടുത്ത വിമർശനമുന്നയിക്കുന്നവരാണ് വേഗത്തിൽ ബിജെപിയിലേക്ക് എത്തുകയെന്ന് പി.എസ് ശ്രീധരൻപിള്ള മുരളീധരന് മറുപടി നല്‍കി. വിമര്‍ശനം ഉയര്‍ന്നിട്ടും തരൂര്‍ നിലപാട് മാറ്റാത്തതുകൊണ്ട് ഇനി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാകും നിര്‍ണായകം.
Leave a Reply