സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്നുള്ള രാഷ്ട്രീയ തുടർചലനങ്ങളുടെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമന് സ്ഥാനചലനം ഉണ്ടായേക്കാം എന്ന് റിപ്പോർട്ടുകൾ. ധനമന്ത്രാലയവുമായിട്ടുള്ള പല കൂടിയാലോചനകളിലും തീരുമാനങ്ങളിലും നിർമല സീതാരാമന്റെ അസാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്. രണ്ടാം മോദി മന്ത്രിസഭയിൽ മാത്രം ധനമന്ത്രിയായ നിർമല സീതാരാമന് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുള്ള ഉത്തരവാദിത്വം സർക്കാർ നയങ്ങൾക്ക് ആണന്നിരിക്കെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് അപ്പുറം ഏറെ പഴി കേൾക്കേണ്ടി വരുന്നത് ധനമന്ത്രിക്കാണ്. മന്ത്രിസഭയിലും പാർട്ടി യോഗങ്ങളിലും ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും അതിനെ തുടർന്ന് പലതരത്തിലുള്ള വാഗ്വാദങ്ങൾ ഉണ്ടായതായും ആണ് റിപ്പോർട്ടുകൾ.

ബജറ്റ് ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുമ്പോള്‍ അതിനു ചുക്കാന്‍പിടിക്കേണ്ട ധനമന്ത്രി എവിടെയെന്ന് കോണ്‍ഗ്രസ്. ധനമന്ത്രി നിര്‍മലാ സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നീതി ആയോഗില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ചചേര്‍ന്ന ഉന്നതതല യോഗത്തിലും കഴിഞ്ഞദിവസം വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി നിര്‍മലയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതാണ് കോണ്‍ഗ്രസ് വിമര്‍ശനത്തിന് ആധാരം.

വ്യാഴാഴ്ചത്തെ യോഗത്തില്‍ മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ എന്നിവരും പങ്കെടുത്തിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട അടുത്ത ചര്‍ച്ചയില്‍ ധനമന്ത്രിയെ പങ്കെടുപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‘ധനമന്ത്രി എവിടെ, രണ്ടുപേരും ഇങ്ങനെയൊരു ആളുള്ളകാര്യം മറന്നുപോയോ’ എന്ന് ശശി തരൂര്‍ എം.പി. ട്വിറ്ററില്‍ കുറിച്ചു. സുപ്രധാന ചര്‍ച്ചയില്‍ ധനമന്ത്രിയുടെ അസാന്നിധ്യത്തെക്കുറിച്ച് ഒട്ടേറെ ട്രോളുകളും ഇറങ്ങി.