പൗരത്വ ഭേദഗതി ബില്ലിനെ ആസാം ജനത ഭയക്കേണ്ടതില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ്. അവിടെ ഇന്റര്‍നെറ്റ് ഇല്ലെന്നും സന്ദേശം ആര്‍ക്കും വായിക്കാന്‍ കഴിയില്ലെന്നും പരിഹസിച്ച് കോണ്‍ഗ്രസ്.
പൗരത്വബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘര്‍ഷം കത്തിപ്പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സമാധാന സന്ദേശം ട്വീറ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അവകാശങ്ങളും മനോഹരമായ സംസ്‌കാരവും അസ്തിത്വവും കവര്‍ന്നെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. അതു മേല്‍ക്കുമേല്‍ വളരുക തന്നെ ചെയ്യും.
– പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അസമിലെ സഹോദരീ സഹോരന്മാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും മോദി വ്യക്തമാക്കി.
തൊട്ടുപിന്നാലെയാണ് മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത് അസമിലെ നമ്മുടെ സഹോദരീ, സഹോദരന്മാര്‍ക്ക് താങ്കളുടെ സമാധാന സന്ദേശം വായിക്കാന്‍ കഴിയില്ല മോദിജീ. താങ്കള്‍ മറന്നെങ്കില്‍ ഓര്‍മിപ്പിക്കാം, അവിടെ ഇന്റര്‍നെറ്റ് ബന്ധം വിച്‌ഛേദിച്ചിരിക്കുകയാണ്.
Leave a Reply