ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പ്രകനപത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ നയം ഇന്ത്യന്‍ കറി റെസ്റ്റോറന്റുകള്‍ക്ക് മരണമണിയാകുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ വിദഗ്ദ്ധരായ ജീവനക്കാരെ സൃഷ്ടിക്കാനെന്ന പേരില്‍ ലെവി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇത് നൂറുകണക്കിന് റെസ്‌റ്റോറന്റ് ഉടമയും മുന്‍നിര ഷെഫുമായ സൈറസ് ടോഡിവാല പറയുന്നു. അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലണ്ടനിലെ കഫേ സ്‌പൈസ് നമസ്‌തേ റെസ്റ്റോറന്റ് ഉടമയാണ് ഇദ്ദേഹം.
കുടിയേറ്റം നിയന്ത്രിക്കാനായി കൊണ്ടുവരുന്ന വര്‍ദ്ധിപ്പിച്ച ലെവികളും ചാര്‍ജുകളും വന്‍ റെസ്റ്റോറന്റുകളുമായി മത്സരിച്ച് നിലനില്‍ക്കാനുള്ള ചെറുകിട സംരംഭങ്ങളുടെ ശേഷി ഇല്ലാതാക്കും. ഇത് റെസ്‌റ്റോറന്റ് സേവനങ്ങളുടെ നിരക്ക് ഉയരാനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് എന്ന പേരില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാതെയുള്ള ജീവനക്കാരെ നിയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ഏറ്റവും കടുത്ത ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ്അദ്ദേഹം പറഞ്ഞു. 1000 പൗണ്ടായിരുന്നു ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ലെവിയായി പ്രതിവര്‍ഷം നല്‍കേണ്ടിയിരുന്നത്. ഇത് 2000 പൗണ്ട ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സ്‌കില്‍ എഡ്യുക്കേഷനില്‍ റെസ്റ്റോറന്റുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് ഈ പദ്ധതിയെന്നാണ് കണ്‍സര്‍വേറ്റീവ് നല്‍കുന്ന വിശദീകരണം.
Leave a Reply