‘തിരുവചനവും,പ്രാര്‍ത്ഥനകളും ഒന്നു ചേര്‍ന്ന് പങ്കിടുമ്പോള്‍ സുദൃഢമായ കുടുംബവും ശക്തമായ ഒരു കൂട്ടായ്മയുമാണ് രൂപപ്പെടുക. ഒപ്പം സുവിശേഷവല്‍ക്കരണവും’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ഇന്ന് ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോടെ സമാപിക്കും.

രൂപതയില്‍ പരിശുദ്ധാത്മ ശുശ്രൂഷകള്‍ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും, പരിശുദ്ധാത്മ ശുശ്രൂഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും ടീമും അഭിവന്ദ്യ പിതാവിനോടൊപ്പം ഇന്നലെ വൈകി ലണ്ടനില്‍ എത്തിച്ചേര്‍ന്നു. കണ്‍വെന്‍ഷന്‍ വേദിയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തിയ പിതാവ് ഒരുക്കങ്ങള്‍ കണ്ടു മനസ്സിലാക്കി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് വേദി വിട്ടത്.

റീജിയണല്‍ കണ്‍വെന്‍ഷനുകളുടെ കലാശ ശുശ്രൂഷ ലണ്ടനില്‍ ഇന്ന് പ്രഘോഷിക്കപ്പെടുമ്പോള്‍ ദൈവിക വരദാനങ്ങളും അനുഗ്രഹങ്ങളും ആത്മസന്തോഷവും നേടിയെടുക്കാവുന്ന തിരുവചന വേദിയിലേക്ക് ലണ്ടന്‍ റീജിയണല്‍ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമായി അസംഖ്യം വിശ്വാസികളുടെ ഒഴുക്കുണ്ടാവും. ലണ്ടനില്‍ വിശ്വാസി സാഗരത്തെ സാക്ഷി നിറുത്തി ദൈവീക അടയാളങ്ങളും അത്ഭുത രോഗശാന്തികളും നല്കപ്പെടുമ്പോള്‍ അതില്‍ ഭാഗഭാക്കാകുവാനും ആവോളം അനുഭവിക്കുവാനും, സന്തോഷിക്കുവാനും മുഴുവന്‍ മക്കളും വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായിട്ടാവും വന്നെത്തുക.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്
Allianz Park, Greenlands Lanes, Hendon, London NW4 1RL

കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തുന്നവര്‍ A1 ല്‍ നിന്നും A 41 ല്‍ കയറി പേജ് സ്ട്രീറ്റ് വഴി ചാമ്പ്യന്‍സ് വേ യിലൂടെ മുന്നോട്ടു വന്ന് A ഗെയിറ്റിനു സമീപത്തുള്ള പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

സൗജന്യവും വിശാലവുമായ പാര്‍ക്കിങ്ങില്‍ 800 ഓളം കാറുകള്‍ക്കും 200 ഓളം കോച്ചുകള്‍ക്കും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.

ലണ്ടനിലെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഉപവാസ ശുശ്രൂഷയായിട്ടാവും നടത്തപ്പെടുക.അതിനാല്‍ കുട്ടികള്‍ അടക്കം ഭക്ഷണം ആവശ്യം ഉള്ളവര്‍ എല്ലാവരും തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ 9:30 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ വൈകുന്നേരം 6:00 മണിക്ക് സമാപിക്കും.

300 അടിയോളം നീളമുള്ള വിശാലമായ ഹാളില്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനില്‍ ഒരുക്കുന്നതിനാല്‍ ഏവര്‍ക്കും കണ്ടു കൊണ്ട് ധ്യാന ശുശ്രുഷയില്‍ പൂര്‍ണ്ണമായി പങ്കു ചേരുവാന്‍ കഴിയും.

കണ്‍വെന്‍ഷനില്‍ പങ്കുചേരുവാനായി ട്രെയിന്‍ മാര്‍ഗ്ഗം മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ വന്നെത്തുന്നവര്‍ക്കായി കണ്‍വെന്‍ഷന്‍ സെന്ററിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. (അനില്‍ 07723744639)

പ്രായാടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകള്‍ സെഹിയോന്‍ യുകെയുടെ ഡയറക്ടര്‍ സോജി അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്.

കണ്‍വെന്‍ഷനില്‍ വരുന്ന രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രൂഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തില്‍ കൂട്ടുകയും ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡീക്കന്‍ ജോയ്സ് – 0783237420, തോമസ് ആന്റണി-07903867625,
അനില്‍ ആന്റണി-07723744639, ജോസഫ് കുട്ടമ്പേരൂര്‍-07877062870