ക്രിസ്മസ് ലെഫ്റ്റ് ഓവര്‍ ടര്‍ക്കി കാസറോള്‍ – ബോക്സിംഗ് ഡേ സ്പെഷ്യല്‍ കുക്കിംഗ്

December 26 13:59 2015 Print This Article

ബേസില്‍ ജോസഫ്

കഴിഞ്ഞ ആഴ്ചയില്‍ വീക്ക് ഏന്‍ഡ് കുക്കിംഗില്‍ സൂചിപ്പിച്ചിരുന്നപോലെ ക്രിസ്മസിന് ബാക്കി വന്ന ടര്‍ക്കി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ് ഈ ആഴ്ചയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കറിയുമായി അല്പം സാദൃശ്യം ഉള്ള ഒരു ഡിഷുകള്‍ ആണ് കാസറോളുകള്‍. ബീഫ്, ചിക്കന്‍, ഫിഷ് എന്നിവ ആണ് പ്രധാനമായും കാസറോള്‍ ഡിഷസ് ഉണ്ടാക്കാന്‍ ഉപയോഗിക്കാറ്.

ചേരുവകള്‍

ടര്‍ക്കി 500 ഗ്രാം (ക്യുബ്‌സ് ആയി മുറിച്ചത് )
സബോള 2 എണ്ണം (ഫൈന്‍ ആയി ചോപ് ചെയ്തത്)
ആപ്പിള്‍1 എണ്ണം (ക്യുബ്‌സ് ആയി മുറിച്ചത് )
ഒലിവ് ഓയില്‍ 2 ടീ സ്പൂണ്
Sage 1 ടി സ്പൂണ് ഡ്രൈ ആയതോ അല്ലെങ്കില്‍ 5 ലീവ്‌സ് നന്നായി ചോപ് ചെയ്തത്
പ്ലൈന്‍ ഫ്‌ലൗര്‍ 2 ടീസ്പൂണ്
സ്റ്റോക്ക് 300 ml (വെജിറ്റബള്‍ or ചിക്കന്‍)
തേന്‍ 2 ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു കാസറോള്‍ ഡിഷ് എടുത്ത് ഓയില്‍ ചൂടാക്കി അതില്‍ സബോള ,ആപ്പിള്‍ എന്നിവ ചേര്‍ത്ത് രണ്ടും സോഫ്റ്റ് ആകുന്നത് വരെ കുക്ക് ചെയ്യുക .ഇതിലേയ്ക്ക് sage ,പ്ലൈന്‍ ഫ്‌ലൗര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.ഫ്‌ലൗര്‍ കട്ട പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക .സ്റ്റോക്ക് ,തേന്‍ എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക .നന്നായി ചൂടായി കഴിയുമ്പോള്‍ ടര്‍ക്കി ,റോസ്റ്റഡ് വെജിറ്റബള്‍സ് എന്നിവ ചേര്‍ത്ത് ഒരു ലിഡ് വച്ച് കവര്‍ ചെയ്ത് 15 മിനിട്ടോളം ചെറു തീയില്‍ വയ്ക്കുക .ടര്‍ക്കിയും വെജിറ്റബള്‍സും നന്നായി ചൂടായി കഴിയുമ്പോള്‍ ആവശ്യം എങ്കില്‍ ഉപ്പും ചേര്‍ത്ത് ചൂടോടെ പൊറ്റട്ടൊ മാഷ് അല്ലെങ്കില്‍ ജാക്കറ്റ് പൊട്ടറ്റോയ്ക്കൊപ്പം സെര്‍വ് ചെയ്യുക .

( കാസറോള്‍ ഡിഷിനു പകരം ചുവടിനു നല്ല കട്ടിയുള്ള പാന്‍ ഉപയോഗിക്കാവുന്നതാണ് )

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles