കൊച്ചി∙ കൊച്ചിയിൽ മൂന്നു വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദുബായ് വഴി ശനിയാഴ്ച രാവിലെയാണു കുടുംബം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ അടുത്ത് ഇടപഴകിയവരെയും കണ്ടെത്തി. ഇവർ നിരീക്ഷണത്തിലാണ്. എമിറേറ്റ്സ്– 530 വിമാനത്തിലെ സഹയാത്രികർ പരിശോധനയ്ക്കെത്തണമെന്നും അറിയിപ്പുണ്ട്. എറണാകുളം മെഡിക്കൽ‌ കോളജിൽ ഐസൊലേഷനിലാണ് കുട്ടിയുള്ളത്.