സ്വന്തം ലേഖകൻ

ചൈനയുടെ ഹുബേയ് പ്രവിശ്യയിൽ കുടുങ്ങിയ ബ്രിട്ടൻ യാത്രക്കാരുടെ മടങ്ങിപ്പോക്കാണ് ഗവണ്മെന്റ് ‘റിവ്യൂ ‘ വിൽ വെച്ചിരിക്കുന്നത്. ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർസിലി പറയുന്നത് ഇത് ഉടൻ തീർപ്പുണ്ടാകേണ്ടുന്ന വിഷയം ആണെന്നാണ്. വൈറസിന്റെ ഉത് ഭവം എന്ന് കരുതപ്പെടുന്ന ഹുബേയ് പ്രവിശ്യയിൽ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ബ്രിട്ടീഷുകാർക്ക് നിർദേശം നൽകിയിരുന്നു. ഇതുവരെ 56 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്.

ബ്രിട്ടനിൽ നടത്തിയ 52 ടെസ്റ്റുകളും നെഗറ്റീവ് ഫലമാണ് കാണിച്ചത് എന്നത് ആശ്വാസം പകരുന്നു എന്ന് ഞായറാഴ്ച യു കെ യുടെ ഹെൽത് ഡിപ്പാർട്മെന്റ് അറിയിച്ചു. 21 ടെസ്റ്റുകളും നടന്നത് ശനിയാഴ്ച ആണ്.. ഹുബേയ് പ്രവിശ്യയിൽ 2000ത്തോളം പേരെ വൈറസ് ബാധിച്ചതിനെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. തങ്ങൾ അവിടെ കുടുങ്ങിയെന്നും ഗവണ്മെന്റ് ന്റെ നടപടിയിൽ അതൃപ്‌തി ഉണ്ടെന്നും കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ പറഞ്ഞു.

ചൈനക്കാരിയായ ഭാര്യയും കുട്ടികളുമുള്ള ടോണി പറയുന്നത് യാത്ര നിയന്ത്രണം ആദ്യം ഏർപ്പെടുത്തിയത് ബ്രിട്ടൻ ആണെന്നാണ്. ഇപ്പോൾ ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. ബെയ്‌ജിങ്ങിലെ യു കെ എംബസിയെ ബന്ധപ്പെട്ടെങ്കിലും അവർ വിവരമൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. യുവ അധ്യാപകരായ സോഫിയും ജേസണും 4ദിവസമായി വീട്ടിൽ കുടുങ്ങിയിരിക്കുകയാണ്. സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നവയാണെന്നും സോഫി പറയുന്നു. കാർഡിഫിൽ നിന്നുള്ള യൂണിവേഴ്സിറ്റി ലെക്ചറെർ തിങ്കളാഴ്ച മടങ്ങിപ്പോകേണ്ടതായിരുന്നു. അവരും കുടുങ്ങിക്കിടക്കുകയാണ്.

 

രാജ്യം ഭയാനകമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ചൈനീസ് പ്രസിഡന്റ്‌ ക്സി ജിൻപിങ് പറഞ്ഞു.