ലണ്ടനില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കോട്ടയം വാകത്താനം സ്വദേശിയായ ഡോ.ബിജി മാര്‍ക്കോസ് ചിറത്തലേട്ട് (54), കൂത്താട്ടുകുളം സ്വദേശി സണ്ണിജോണ്‍(68) എന്നിവരാണ് മരിച്ചത്.യാക്കോബായ സുറിയാനി സഭയിലെ വൈദികനാണ് ഡോ.ബിജി മാര്‍ക്കോസ് ചിറത്തലേട്ട്. പ്രിസ്റ്റണിലാണ് സണ്ണി ജോണ്‍ താമസിക്കുന്നത്. ചികിത്സയിലായിരുന്നു. ഭാര്യ എല്‍സി. നെല്‍സണ്‍, ഡിക്‌സണ്‍ എന്നിവര്‍ മക്കളാണ്
യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനായ ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാർക്കോസ് ചിറത്തലേട്ടാണ് മരിച്ച രണ്ടാമത്തെ വ്യക്തി. 54 വയസായിരുന്നു പ്രായം. കോട്ടയം വാകത്താനം സ്വദേശിയാണ്. ഭാര്യ: ബിന്ദു ബിജി, സബിത, ലാബിത, ബേസിൽ എന്നിവർ മക്കളാണ്. മരണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സണ്ണിയുടെയും വികാരിയുടെയും മരണത്തോടെ യുകെ മലയാളികളെ തേടി എത്തുന്ന രണ്ടു കൊവിഡ് മരണങ്ങൾ കൂടിയാണ് ഇന്നലെ സംഭവിച്ചത്.
കെയർ ഹോമുകൾ തത്കാലം സുരക്ഷിതം അല്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് സണ്ണിച്ചേട്ടന്റെ മരണം യുകെ മലയാളികൾക്ക് നൽകുന്ന സന്ദേശം. മുൻപ് മരണമടഞ്ഞവരിൽ റെഡ് ഹീലിൽ മരിച്ച സിന്റോയും സൗത്താംപ്ടണിൽ മരിച്ച സെബിയും കെയർ ഹോമുകളിലും ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. ആശുപത്രികളിൽ പിപിഇ അടക്കമുള്ള കാര്യങ്ങളിൽ കരുതൽ എടുക്കുമ്പോൾ കെയർ ഹോമുകളിൽ യാതൊരു തരത്തിലും രോഗവ്യാപനം തടയാൻ ഉള്ള മുൻകരുതൽ എടുകുന്നിലെന്ന പരാതി മലയാളികൾ തന്നെ ഉന്നയിക്കുകയാണ്. പലരും ഇത് സംബന്ധിച്ച് പ്രാദേശിക കൗൺസിലിനും പരാതികൾ നൽകിയിട്ടുണ്ട്.
Leave a Reply