അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിലെ കൊറോണ വൈറസ് ബാധകരിൽ ഒരാൾകൂടി മരണത്തിന് കീഴടങ്ങി. അടുത്ത കാലത്ത് ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയുടെ സ്പെഷ്യലിസ്റ്റ് പകർച്ചവ്യാധി വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

യുകെയിലെ കൊറോണ വൈറസ് ബാധകരുടെ എണ്ണം 278 ആയി ഉയർന്നത്‌ പരക്കെ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഒരാൾ കൂടി കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ സാഹചര്യത്തിൽ രോഗബാധിതനുമായി സമ്പർക്കം പുലർത്തിയിരുന്നവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് തീവ്ര ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇറ്റലി ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള രാജ്യമായത്‌ യൂറോപ്പിലാകെ ആശങ്ക പടർത്തിയിട്ടുണ്ട്. 7375 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇറ്റലിയിൽ മരണപ്പെട്ടവരുടെ എണ്ണം 366 ആയി ഉയരുകയും ചെയ്തു. ബ്രിട്ടീഷ് പൗരൻമാർക്ക്‌ ഇറ്റലിയിൽ നിന്ന് മടങ്ങി വരുവാൻ   തടസ്സമൊന്നുമില്ലെങ്കിലും പല വിമാനക്കമ്പനികളും ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും മറ്റുള്ള അധ്യാപകരും വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് സർവകലാശാല അറിയിച്ചു.

കൊറോണ വൈറസ് ബാധ പകരുന്ന സാഹചര്യത്തിൽ 2020 മാർച്ച് 14 ന് വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേൽ സെന്ററിൽ നടക്കാനിരുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ റദ്ദാക്കി. എന്നാൽ സെഹിയോൺ മിനിസ്ട്രി നടത്തുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ മാർച്ച് 14 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഓൺലൈനിൽ നിന്ന് തൽസമയം താഴെ പറയുന്ന ലിങ്കിലൂടെ സംപ്രേഷണം ചെയ്യുന്നതായിരിക്കും എന്ന് ഫാ. ഷൈജു നടുവന്താനിയിൽ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Youtube Live :
www.sehionuk.org/second-saturday-live-streams
Or sehion.eu

Facebook live :
https://facebook.com/sehionuk

അതേസമയം കേരളത്തിലെ റാന്നിയിൽ ഇറ്റലിയിൽ നിന്ന് മടങ്ങി വന്ന മൂന്ന് പേർക്കും അവരിൽ നിന്നും പകർന്ന് അവരുടെ ബന്ധുക്കളടക്കം അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തിലെ രണ്ടാംഘട്ട വൈറസ് ബാധയുടെ ഉറവിടം ഇറ്റലിയിൽ നിന്നായതിനാൽ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. പത്തനംതിട്ട ,കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടങ്ങൾ വൈറസ് ബാധയെ നേരിടാൻ സത്വര നടപടികൾ ആരംഭിച്ചു.

ഇറ്റലിയിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരെ വിമാനത്താവളത്തിൽ തന്നെ നിരീക്ഷിക്കാൻ സാധിക്കാതെ വന്നത് ഗുരുതര വീഴ്ചയായി മലയാളം യുകെ കേരള ന്യൂസ് റൂം റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരിൽനിന്ന് എത്രമാത്രം വൈറസ് മറ്റുള്ളവരിലേയ്ക്ക് പകർന്നിട്ടുണ്ടാകാം എന്നതിന്റെ വ്യാപ്‌തി വരും ദിവസങ്ങളിൽ അറിയാനിരിക്കുന്നതേയുള്ളൂ.