അമ്മു തോമസ് , മലയാളം യുകെ ന്യൂസ് ടീം , മലയാളം യുകെ ന്യൂസ് ടീം

കോവിട് -19 നെ പറ്റിയുള്ള വ്യാജ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നത് തടയാനായി എൻഎച്ച്എസിന്റെ പുതിയ നീക്കം. കോവിഡ് – 19 നെ പറ്റിയുള്ള വിവരങ്ങൾ ഇന്റർനെറ്റിലെ ടോപ് സെർച്ച് റിസൾട്ട്സിൽ ഉൾപ്പെടുത്തുന്നതു വഴി ഇത് നടപ്പാക്കാനാണ് ഒഫീഷ്യൽ എൻഎച്ച്എസ് ഗൈഡൻസ് ശ്രമിക്കുന്നത്. നല്ല സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൻെറ ഭാഗമായി ഗൂഗിൾ , ഫേസ്ബുക്ക് എന്നിവയോട് ചേർന്ന് എൻഎച്ച്എസ് ഇത് നടപ്പിലാക്കുന്നു. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന പല വ്യാജ സന്ദേശങ്ങളും ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്നതും അബദ്ധങ്ങൾ നിറഞ്ഞതുമാണ് എന്ന് മനസ്സിലാക്കിയാണ് വ്യാജ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നത്‌ തടയാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

ഇറ്റലിയിലേക്കുള്ള ബ്രിട്ടീഷ് പൗരന്മാരുടെ അവശ്യയാത്ര ഒഴികെയുള്ളവ വിദേശകാര്യ ഓഫീസ് വിലക്കിയിരിക്കുന്നതിനു പിന്നാലെയാണ് ഈ നീക്കം. ഇറ്റലിയിൽ നിന്ന് വരുന്ന ഏതൊരാളും മറ്റുള്ളവരോടുള്ള സംസർഗം 14 ദിവസത്തേക്ക് ഒഴിവാക്കണമെന്ന് യുകെ വിദേശകാര്യ വക്താവ് അറിയിച്ചു. ഇങ്ങനെ ഒരു പരിധിവരെ കോവിഡ് – 19ന് പകരുന്നത്‌ തടയുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോഴുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇറ്റലിയുടെ പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ ജനങ്ങളോടും വീട്ടിൽ സമയം ചിലവഴിക്കാനും യാത്രകൾ പരമാവധി ഒഴിവാക്കാനും കഴിഞ്ഞ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും സ്വയംകൊറോണ ബാധിതരല്ലെന്നു സാക്ഷ്യപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്‌ തടയാനായി ട്വിറ്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി എൻഎച്ച്എസ് അറിയിച്ചു. അതേസമയം ഇന്റർനെറ്റിലൂടെ തെറ്റായ ചികിത്സകൾ പ്രോത്സാഹിപ്പിക്കുന്ന ഹോമിയോപതിചികിത്സകർക്കെതിരായും എൻഎച്ച്എസ് ശബ്ദമുയർത്തി