ഇതുവരെ കൊവിഡ് വ്യാപനം ഉണ്ടാകാത്ത രാജ്യമാണ് വടക്കന്‍ കൊറിയ എന്നാണ് അവിടുത്തെ അധികാരികള്‍ അവകാശപ്പെടുന്നത്. അതിര്‍ത്തികള്‍ അടച്ചും ശക്തമായ കരുതല്‍ നടപടികളെടുത്തുമാണ് ഇത് സാധ്യമായതെന്നും അവര്‍ പറയുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളുമായും ബന്ധം ഇല്ലാത്തതും ഇതിന് കാരണമായിട്ടുണ്ടാകാം. പൊടിക്കാറ്റ് വീശിയെങ്കിലും സുരക്ഷ സംവിധാനം തുടരാനാണ് നിര്‍ദ്ദേശം

എന്നാല്‍ ഇപ്പോള്‍ പുതിയൊരു ആശങ്ക വടക്കന്‍ കൊറിയയെ പിടികൂടിയിടിയിരിക്കുന്നു. ചൈനയില്‍നിന്നുള്ള മഞ്ഞ പൊടിക്കാറ്റാണ് വടക്കന്‍ കൊറിയ ഭീതിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വടക്കന്‍ കൊറിയയുടെ സെന്‍ട്രല്‍ ടെലിവിഷന്‍ പൊടിക്കാറ്റിനെതിരെ കനത്ത ജാഗ്രത പുലര്‍ത്താനാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു കാരണവശാലും പുറത്തിറങ്ങരുത്. വീടുകളില്‍ ജനലുകള്‍ അടച്ചു കഴിയാനാണ് നിര്‍ദ്ദേശം. കൊറോണ വൈറസ് വായുവിലൂടെ പടരുമെന്നതിനാല്‍ ചൈനയില്‍നിന്നുള്ള മഞ്ഞ പൊടിയില്‍ വൈറസിന്റെ സാന്നിധ്യമാണ് അധികാരികള്‍ ഭയക്കുന്നത്. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് ഇവരുടെ നിര്‍ദ്ദേശം.

വടക്കന്‍ കൊറിയയിലെ വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കൊറിയന്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്. വടക്കന്‍ കൊറിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം റഷ്യന്‍ എംബസ്സി അവരുടെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ വടക്കന്‍ കൊറിയ ആശങ്കപ്പെടുന്നതുപോലെ, മഞ്ഞ പൊടിക്കാറ്റിലൂടെ കൊറോണ വൈറസ് അവരുടെ നാട്ടിലെത്താന്‍ സാധ്യതയില്ലെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നത്. കൊറണ വൈറസ് വായുവില്‍ ഏറെ സമയം നില്‍ക്കുമെങ്കിലും ഈ രീതിയില്‍ രോഗം പടരില്ലെന്നാണ് അവര്‍ പറയുന്നത്.

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്ന രോഗിയുടെ സാമീപ്യമാണ് കോവിഡ് ബാധയ്ക്ക് പ്രധാനകാരണമാകുകയെന്നാണ് അവര്‍ പറയുന്നത്. ചൈനയില്‍നിന്നും മംഗോളിയയില്‍നിന്നും അതിശക്തിയില്‍ വീശി അടിക്കുന്ന പൊടിക്കാറ്റാണിത്. വ്യവസായിക മാലിന്യത്തൊടൊപ്പം കലരുന്ന പൊടിക്കാറ്റ് ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്‌