യുകെയിലെ പ്രമുഖ ക്ലബ്ബായ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ രണ്ടായിരത്തി പതിനേഴിലെ ക്രിസ്മസ് പുതുവത്സരാഘോഷമായ ഡിസംബര്‍ ഫെസ്റ്റ് 2017 ഇന്ന് വൈകുന്നേരം ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രീ ജോസ് തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ കലാപരിപാടികളും, വ്യത്യസ്തമായ ഗെയിംസുകളും ഉണ്ടാകും. ഡിസംബര്‍ ഫെസ്റ്റിന്റെ പ്രത്യേകത ഈ വര്‍ഷം പ്രശസ്ത തബല, മൃദംഗ വിദ്വാനും കലാലയ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകനുമായ ശ്രി കുംഭകോണ വെങ്കിടേശനും, യുകെയിലെ പ്രമുഖ സംഗീത സ്‌കൂളായ രാഗവിദ്യ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ സ്ഥാപകയുമായ ശ്രിമതി ദുര്‍ഗ രാമകൃഷ്ണനും ചേര്‍ന്ന് മൃദംഗത്തിലും വീണയിലും വിസ്മയം സൃഷ്ട്ടിച്ചു കൊണ്ട് അവതരിപ്പിക്കുന്ന കളേര്‍സ് ഓഫ് ഇന്ത്യ, ബോളിവുഡ് രാഗാസ് എന്ന വ്യത്യസ്തമാര്‍ന്ന സംഗീത സന്ധ്യയാണ്. ആസ്വാദര്‍ക്കു ഏറെ ഇഷ്ടപ്പെടുന്ന ഒരു സംഗീത വിരുന്ന് ആകുമെന്നതില്‍ സംശയമില്ല.

തുടര്‍ന്ന കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സ് അവതരിപ്പിക്കും. ക്ലബ്ബിന്റെ അംഗവും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ കുമാരി സ്‌നേഹല്‍ സുനില്‍ കൊറിയോഗ്രാഫി ചെയ്ത ഡാന്‍സ് മുന്‍പ് പല വേദികളിലും ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചടങ്ങിനോടനുബന്ധിച്ചു ഈ വര്‍ഷത്തെ സ്വാന്തനം എന്ന ക്രിസ്മസ് കരോള്‍ ചാരിറ്റി പ്രോഗ്രാമിലൂടെ ക്ലബ്ബംഗങ്ങള്‍ സ്വരൂപിച്ച സംഭാവനകള്‍ കേരളത്തിലെ മലയാറ്റൂരിലുള്ള ദൈവദാന്‍ എന്ന ഓള്‍ഡ് ഏജ് ഹോമിന് കൈമാറും.

ഡിസംബര്‍ ഫെസ്റ്റ് 2017ന്റെ മറ്റൊരു പ്രത്യേകത മാസ്റ്റര്‍ ഷെഫിന്റെ ലൈവ് കേരള ഫുഡ് കൗണ്ടര്‍ ആണ്. ചടങ്ങിനോടനുബന്ധിച്ചു ബിഎംസി (ബ്രിസ്റ്റോള്‍ മലയാളീ മ്യൂസിക് )യുടെ സംഗീത വിരുന്നും ഉണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിസംബര്‍ ഫെസ്റ്റ് 2017 ന്റെ സ്‌പോണ്‍സേഴ്സ് -state bank of india, erobern business solutions limited, allied mortgage services, carhaus bristol

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ടത് WHATSAPP -07450604620 Csabn :[email protected]