യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ ,കോസ്മോപോളിറ്റൻ മൂവീസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന “സെറീൻ” എന്ന ഷോർട് ഫിലിമിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു . മാതൃത്വത്തിന്റെപവിത്രതെയും   ,സ്ത്രീ ശാക്തീകരണത്തിന്റെയും കഥ പറയുന്നഈ ചിത്രം , കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികളുടെ, യുകെ മലയാളികളുടെ  പരിശ്രമമാണ് . ചിത്രത്തിന്റെ ഛായഗ്രഹണവും ,എഡിറ്റിംഗും സോബിജോ ,കല സംവിധാനം -ടോം ജോർജ് ,സാങ്കേതിക സഹായം -മാത്യു ജോസ് .ജി .രാജേഷ് എഴുതിയ ഗാനത്തിന് സംഗീതം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഡോക്ടർ ജയേഷ് കുമാറാണ് .ഫ്ലൂട്ട് – പ്രശസ്ത സംഗീതജ്ഞനായ ജോസി ആലപ്പുഴ ,ഓർക്കസ്ട്രഷൻ -സനൽകുമാർ സി. എസ്സ് . ഗാനത്തിന്റെയും ,പശ്ചാത്തല സംഗീതത്തിന്റെയും റെക്കോർഡിങ് ഗാനപ്രിയ റെക്കോർഡിങ് സ്റുഡിയോ ആലപ്പുഴയിൽ നടക്കും . പശ്ചാത്തല സംഗീതം  – ഡോക്ടർ ജയേഷ് കുമാർ .

പ്രൊഡക്ഷൻ കൺട്രോളർ -രാജീവ് ഔസെഫ് വളരെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രി ജി .രാജേഷ് ആണ് .

ചിത്രത്തിൽ അഭിനയിക്കുന്നവർ – ജോയ്‌സൺ ജോസഫ് ,നെവിൻ ജോസ് , ജോസ് മാത്യു , ചന്ദ്രമോഹൻ .വി.ജി ., സിബി വെള്ളനാൽ , മനു .വി .എസ്സ് .സോണി ജോസഫ് , ഷാജി ,ബിജുമോൻ ജോസഫ് , മാസ്റ്റർ അലൻ , കുമാരി എലിസാ ,ചഞ്ചൽ രവി , നിഷ തുടങ്ങിയവരാണ് .

ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നവമ്പർ  ഇരുപത്തിമൂന്നു ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് നടക്കും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കല സാംസകാരിക രംഗത്ത് പുതുമുഖങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകി കോസ്മോപോളിറ്റൻ ക്ലബ്ബ് എല്ലാ വർഷവും വ്യത്യസ്തമായ നിരവധി കല ,സാംസകാരിക പ്രവർത്തനങ്ങൾ നടത്താറുണ്ട് . മലയാള നാടക വേദിക്കു ഉണർവേകാൻ , എല്ലാ വർഷവും മലയാള നാടകങ്ങൾ അവതരിപ്പിക്കാറുണ്ട് . രണ്ടായിരത്തി പതിനെട്ടിൽ “അറിയപെടാത്തവർ ” രണ്ടായിരത്തി പത്തൊൻപത്തിൽ “കാത്തിരിക്കുന്നവർ” എന്നിങ്ങനെ രണ്ടു നാടകങ്ങൾ അവതരിപ്പിച്ചു വരയെധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . രണ്ടു നാടകങ്ങളും എഴുതി സംവിധാനം ചെയ്തത് ശ്രി ജി. രാജേഷ് ആണ് .ഇത് വരെ അവതരിപ്പിക്കാത്ത പ്രമേയങ്ങൾ എഴുതി അവതരിപ്പിച്ചു കോസ്മോപോളിറ്റൻ ക്ലബ്ബ് വളരെ ശ്ലാഖനീയമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത് .

2020 ഏപ്രിലിൽറിലീസ്ചെയ്യാന്ഉദ്ദേശിക്കുന്ന ”സെറീൻ ”   നവംബർ അവസാനത്തോടെഷൂട്ടിങ്ആരംഭിക്കും