കോസ്മോപോളിറ്റൻ മൂവീസ് നിർമ്മിക്കുന്ന ‘സെറീൻ ‘ എന്ന ഷോർട് ഫിലിമിന്റെ പൂജ ചടങ്ങുകൾ നവംബർ ഇരുപത്തിമൂന്നിനു നടന്നു . വർണാഭമായ ചടങ്ങു് കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രി ജോസ് മാത്യു , ശ്രിമതി സിസിലി മാത്യു എന്നിവർ ചേർന്ന് ഉത്‌ഘാടനം ചെയ്തു . ശ്രിമതി ബ്ലെസ്സി മാത്യു സ്വിച്ച് ഓൺ കർമം നിർവഹിച്ചു . പ്രശസ്ത സംഗീതജ്ഞയായ ശ്രിമതി ദുര്ഗ രാമകൃഷ്ണന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ഹൃദ്യമായ ചടങ്ങിൽ അഭിനേതാക്കളും ,മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു .

ഗാനരചന -ഭരണിക്കാവ് പ്രേംകൃഷ്ണ. സംഗീതം ,പശ്ചാത്തല സംഗീതം -ഡോക്ടർ ജയേഷ് കുമാർ . ഫ്ലൂട്ട് -ജോസി ആലപ്പുഴ , ഓർക്കസ്ട്രഷൻ – സി.എസ്സ് .സനൽകുമാർ .കല സംവിധാനം -ടോം ജോർജ് .സാങ്കേതിക സഹായം – മാത്യു ജോസ് . എഡിറ്റിംഗ് , ഛായാഗ്രഹണം – സോബിജോ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രചന , സംവിധാനം – ജി.രാജേഷ് .

ഡിസംബർ ഏഴിന് ആലപ്പുഴ ഗാനപ്രിയ റെക്കോർഡിങ് സ്റ്റുഡിയോയിൽ ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ് നടക്കും .