രാജീവ് പോൾ

നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രശസ്ത ഗായകൻ ചിൽപ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു . യു കെ മലയാളികളുടെ സംരംഭമായ .കോസ്മോപോളിറ്റൻ മൂവീസ് നിർമിക്കുന്ന സെറീൻ എന്ന മലയാളം ഷോർട് ഫിലിമിലെ ഗാനം യുട്യൂബിൽ തരംഗമാകുന്നു .ഈ ചിത്രത്തിലെ പ്രിയതേ ..എന്ന് തുടങ്ങുന്ന അതി മനോഹരമായ പ്രണയ ഗാനവുമായിട്ടാണ് ഗായകൻ ചിൽപ്രകാശ് തിരിച്ചെത്തുന്നത് .കോസ്മോപോളിറ്റൻ മൂവീസിന്റെ മലയാളം ഷോർട് ഫിലിം സെറീൻ ഷൂട്ടിങ് പുരോഗമിക്കുന്നു . സെറീനിലെ പ്രിയതേ എന്ന് തുടങ്ങുന്ന ഗാനം ..കോസ്മോപൊളിറ്റൻ മൂവീസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു .പ്രശസ്ത ഗാനരചയിതാവായ
ശ്രി ഭരണിക്കാവ് പ്രേംകൃഷ്ണയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് യുവ സംഗീത സംവിധായകനായ ശ്രി അനന്തു ശാന്തജനാണ് .
ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സീ. എസ്സ് .സനൽകുമാറും ഫ്ലളൂട്ട് വായിച്ചിരുന്നത് പ്രശസ്ത സംഗീതജ്ഞനായ ശ്രി ജോസ്സി ആലപ്പുഴയാണ് .തബല -ജോർജ്കുട്ടി .മാസ്റ്ററിങ് & മിക്സിങ്ങ് -അനൂപ് ആനന്ദ് , എ ജെ മീഡിയ ചേർത്തല .ഗാനത്തിന്റെ റെക്കോർഡിങ് ആലപ്പുഴ ഗാനപ്രിയ റെക്കോർഡിങ് സ്റുഡിയോയിലും ശ്രീജിത്ത് ദുബായിലും ആണ് പൂർത്തിയായത്. ഈ വരുന്ന ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന “സെറീൻ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണമാവും എഡിറ്റിങ്ങും ശ്രി സോബിജോസഫും ,രചനയും സംവിധാനവും ശ്രി ജി .രാജേഷും നിർവഹിച്ചിരിക്കുന്നു .
യുകെയിലെ ബ്രിസ്റ്റോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നിർമാണ കമ്പനിയാണ് കോസ്മോപോളിറ്റൻ മൂവീസ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

For Audio of Song Please click below
പാട്ടു കേൾക്കാനായി യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക