സ്വന്തം ലേഖകൻ

കൊറോണ വൈറസ് ലോക്ക് ഡൗൺ തുടങ്ങിയതിനുശേഷം പകുതിയോളം വരുന്ന സ്റ്റേറ്റ് സ് കൂളുകളിലും കൗൺസിലിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല. പത്ത് വർഷം മുൻപുള്ള കണക്കുകളെ അപേക്ഷിച്ച് വെറും പകുതിയോളം സ് കൂളുകളിൽ മാത്രമാണ് കൗൺസിലിംഗ് കേന്ദ്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് പബ്ലിക് പോളിസി റിസർച്ച് സ്റ്റഡി വെളിപ്പെടുത്തുന്നു. വികസനത്തിലും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സ് കൂളുകളിൽ ഈ സേവനം കുട്ടികൾക്ക് തീരെ ലഭ്യമാക്കുന്നില്ല. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും തങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കാറുണ്ടെന്നാണ് ഗവൺമെന്റ് അവകാശപ്പെടാറുള്ളത്. അതേസമയം കൗൺസിലിംഗ് ഓർഗനൈസേഷനുകൾക്കൊപ്പം മാനസികാരോഗ്യത്തിൽ ക്യാമ്പയിൻ നടത്തിയ ഹേംസ് വർത്തിലെ ലേബർപാർട്ടി എംപി ജോൺ ട്രിക്കറ്റ് പറയുന്നത് ഗവൺമെന്റിന്റെ വാഗ് ദാനങ്ങൾക്ക് നേരെ വിപരീതമായി ഒരിടത്തും ലഭ്യമല്ലാത്ത മാനസികാരോഗ്യ കേന്ദ്രങ്ങളെ പറ്റി തനിക്ക് അങ്ങേയറ്റം രോക്ഷം ഉണ്ടെന്നാണ്.

ഈ അവസ്ഥയിൽ ഏറ്റവും അത്യാവശ്യമുള്ള ഇത്തരം സേവനങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുക എന്നത് ഞെട്ടിക്കുന്ന കാര്യമാണ്, ഇക്കാര്യത്തിൽ ജനരോക്ഷം ഭയപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ ആറു മാസങ്ങൾ കൊണ്ട് മറ്റാരെക്കാളും മാനസിക സമ്മർദ്ദം അനുഭവിച്ചുകഴിഞ്ഞു. ഈ അവസ്ഥയിലാണ് മാനസികാരോഗ്യ മേഖല ഇത്രമാത്രം അവഗണന നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കുട്ടികളുടെ മാനസിക നിലവാരത്തിലും ആരോഗ്യത്തിലും ഗണ്യമായ മാറ്റം സംഭവിച്ചിരിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും.നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ് സ് ജനറൽ സെക്രട്ടറി പോൾ വിറ്റ്മാൻ പറയുന്നത് മെന്റൽ ഹെൽത്ത് സപ്പോർട്ട് സിസ്റ്റം അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയത്ത് ഏറ്റവും മോശം പ്രകടനമാണ് കാഴ് ചവെക്കുന്നത് എന്നാണ്. അടിസ്ഥാന ആവശ്യം എന്ന നിലയിൽ പരിഗണിക്കേണ്ട ഒന്നിനെ ലോട്ടറി ടിക്കറ്റ് പോലെയാണ് കണക്കാക്കുന്നത്. വിദ്യാർത്ഥികൾക്ക് കിട്ടിയാൽ കിട്ടി എന്ന് മാത്രം. ഗവൺമെന്റ് ഇക്കാര്യത്തിൽ സുദീർഘമായ നടപടികൾ മുന്നോട്ട് വെക്കണം.

കാലങ്ങളായി എൻ എച്ച് എസിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും നിരാശയാണ് ഫലം.

ഐ പി പി ആർ അസോസിയേറ്റ് ഡയറക്ടർ ഹാരി ക്വിൽറ്റർ പിന്നർ പറയുന്നു ” കൊറോണ മഹാമാരി, വിദ്യാർത്ഥികളിൽ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വർധിപ്പിച്ചിട്ടുണ്ട്.മിക്ക സ്കൂളുകൾക്കും വിദ്യാർഥികൾ ആവശ്യപെടുന്ന രീതിയിലുള്ള സഹായങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല. കൗൺസിലിംഗ് പോലെ വളരെ താഴെ തട്ടിലുള്ള സേവനങ്ങൾ എങ്കിലും ലഭ്യമാക്കേണ്ടതാണ്. ഇല്ലെങ്കിൽ വിദ്യാഭ്യാസമേഖലയെ അത് കാര്യമായി ബാധിക്കും. വിദ്യാർത്ഥികൾക്ക് ഉപകാരമുള്ള ചില പദ്ധതികൾ ഗവൺമെന്റ് നടപ്പാക്കുന്നുണ്ട്, അതോടൊപ്പം മാനസികാരോഗ്യത്തിനും പ്രഥമമായ പരിഗണന നൽകേണ്ടതുണ്ട്.