ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. . 211 രാജ്യങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഈ രാജ്യങ്ങളിലെ 20നും 79നും ഇടയിൽ പ്രായമുള്ളവരുടെ വിവരങ്ങൾ വിശകലനം ചെയ്ത് ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ ആണ് പ്രമേഹ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ തരംതിരിച്ചത്.


ജനസംഖ്യയുടെ 31 ശതമാനം പേർക്കും പ്രമേഹമുള്ള പാക്കിസ്ഥാനാണ് പട്ടികയിൽ ഒന്നാമത്. പാക്കിസ്ഥാനിലെയും മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യൻ മേഖലകളിലെ ആളുകൾക്കും പ്രമേഹം ഉണ്ടാകാൻ കൂടുതൽ സാധ്യതയുള്ളവരാണന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അമേരിക്കയിൽ 100 പേരിൽ 10 പേർക്ക് പ്രമേഹമുണ്ടെന്നാണ് കണക്കുകൾ . എന്നാൽ യുകെയിൽ ഇത് 100 പേരിൽ 6 പേർക്ക് മാത്രമാണ് . ശരീരത്തിന് ആവശ്യമായ ഇൻസുലിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് പ്രമേഹം. 2021ൽ ലോകമെമ്പാടുമുള്ള 537 ദശലക്ഷം മുതിർന്നവർക്ക് പ്രമേഹം ഉള്ളതായിട്ടാണ് കണക്കുകൾ . ദക്ഷിണ പസഫിക്കിലെ ദ്വീപുകളുടെ കൂട്ടമായ ഫ്രഞ്ച് പോളിനേഷ്യയും (25.2% )കുവൈത്തും (24.9%) തൊട്ടുപിന്നിൽ. യുഎസിന്റെ സ്ഥാനം 59 ആണ് .ബ്രിട്ടീഷുകാർ പൊതുവെ മധുര പലഹാരങ്ങൾ നന്നായി കഴിക്കുമെങ്കിലും ആദ്യ 100 രാജ്യങ്ങളിലെ പട്ടികയിൽ യുകെയില്ല . യുകെയുടെ സ്ഥാനം 136 ആണ് .


ധാന്യങ്ങൾ, തൈര്, പഴങ്ങൾ , പച്ചക്കറികൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണമാണെങ്കിലും ആഗോളതലത്തിൽ 90 ശതമാനം പേർക്കും ടൈപ്പ് 2 പ്രമേഹമാണ് ഉള്ളത് . അമിതവണ്ണം, തെറ്റായ ഭക്ഷണക്രമം , കുടുംബ പാരമ്പര്യം എന്നിവയുടെ ഫലമായാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്