ബിഹാറില്‍ യുവതിയെയും സുഹൃത്തായ യുവാവിനെയും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. വിവാഹേതര ബന്ധം ആരോപിച്ചാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെയും ഇയാളുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ബീഹാറിലെ ഇഗുനി ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. വിവാഹേതര ബന്ധത്തിന്‍റെ പേരിലാണ് യുവതിയെയും യുവാവിനെയും ക്രൂരമായി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത്. മരത്തില്‍ തൂങ്ങിയ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പരിശോധനയില്‍ ഇവരെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയതെന്ന് വ്യക്തമായി. കുന്ദന്‍ മന്‍ജി, ലാല്‍തി ദേവി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതിയും പ്രായത്തില്‍ ഇളവുള്ള യുവാവും തമ്മിലുള്ള ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായ ചോദ്യം ചെയ്തശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. എന്തായാലും ഗ്രാമത്തിലെ ഇരട്ടക്കൊലപാതകത്തില്‍ മേഖലയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്