യുവ ദമ്പതികളെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ എരിഞ്ഞിലംകോട് ഭജനമഠത്തിനു സമീപത്തെ ദിവാകരന്റെ മകന്‍ സുനില്‍ (32), ഭാര്യ ജയലക്ഷ്മി (27) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കാരനാണ് സുനില്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദമ്പതികള്‍ മരിച്ചുകിടക്കുന്ന വിവരം ഇന്ന് രാവിലെ ആറു വയസുകാരനായ മകന്‍ ദേവാനന്ത് അയല്‍വാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് അയല്‍വാസികളെത്തി പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹത്തിനു സമീപത്തു വെച്ച് വിഷക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. ഒമ്പത് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള സുനില്‍കുമാറിന്റെ മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.