വിവാദമായ താര ദമ്പതികളുടെ കുടുംബ തർക്കത്തിൽ അമ്പിളി ദേവിക്കെതിരേ കോടതി വിധി. ആദിത്യൻ ജയൻ കുടുംബ കോടതിയിൽ നൽകിയ പരാതിയിൽ ഭാര്യ അമ്പിളി ദേവി മാധ്യമങ്ങളോട് പറഞ്ഞത് പലതും പച്ച കള്ളമെന്ന് തെളിയിച്ചാണ്‌ കോടതിയുടെ വിധി.ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ് നടി അമ്പിളീ ദേവി ആദിത്യൻ ജയനെതിരെ കേസ്‌ നൽകിയിരുന്നത്.എന്നാൽ അമ്പിളി ദേവി സ്വർണ്ണം മുഴുവൻ ബാങ്കിൽ പണയം വയ്ച്ചിരിക്കുകയാണ്‌ എന്ന് കണ്ടെത്തിയിരിക്കുന്നു.

പണയം വയ്ച്ച ശേഷം സ്വർണ്ണം ആദിത്യൻ ജയൻ എടുത്തു എന്ന് കള്ളം പറയുകയും മാധ്യമങ്ങളിൽ വാർത്തയും കള്ള കേസും നല്കുകയായിരുന്നു. ആദിത്യൻ ജയനു വേണ്ടി ഹൈക്കോടതി അഭിഭാഷകയായ അഡ്വ വിമല ബിനുവാണ്‌ ഹാജരായത്. സ്ത്രീ പീഢന കേസിൽ ഇതാദ്യമാണ്‌ സ്ത്രീക്കെതിരേ നിർണ്ണായകമായ ഒരു കോടതി വിധി വരുന്നത്. സ്വർണം ബാങ്കിൽ അമ്പിളി ദേവി തന്നെ പണയം വച്ചതിന്റെ രേഖകൾ ഹാജരാക്കി, ഈ സ്വർണ്ണം ഇനി അമ്പിളി ദേവിക്ക് നല്കരുത് എന്നും അവിടെ തന്നെ സൂക്ഷിക്കാനും ബാങ്ക് മാനേജർക്ക് കോടതി നിർദ്ദേശം നല്കി. ഇത് അമ്പിളി ദേവിക്ക് തിരിച്ചടിയായി.

കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു, അദിത്യനെതിരെ നിരന്തരം വാർത്തകളും അഭിമുഖങ്ങളും നടത്തിയ അമ്പിളി ദേവി സ്വയം ഒരു ഇരയായി ചിത്രീകരിച്ച് തന്റെ നായിക പരിവേഷം ഉയർത്താനും ശ്രമിച്ചു, ഇതിനെല്ലാം ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നടൻ ആദിത്യനെതിരേ അമ്പിളി ദേവി രംഗത്ത് വന്നപ്പോൾ സമൂഹം ഒരു സ്ത്രീ എന്ന നിലയിൽ അമ്പിളി ദേവിക്ക് പ്രാധാന്യം നല്കി. നിരപരാധിയായ ആദിത്യനേ സമൂഹം തെറ്റുകാരനായും, ചീത്ത വിളിച്ചും ആക്ഷേപിക്കുകയായിരുന്നു.

മനം നൊന്ത ആദിത്യൻ കൈ ഞരമ്പ് മുറിച്ച് കാർ അപകടവും ഉണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും സമൂഹമാകെ അയാളെ വേട്ടയാടുകയായിരുന്നു. ഇപ്പോൾ നിരപരാധിത്വം തെളിയിച്ച് വൻ മടങ്ങി വരവ് ആദിത്യൻ നടത്തുമ്പോൾ സ്ത്രീകൾ പുരുഷന്മാർക്കെതിരേ കൊടുക്കുന്ന കള്ള കേസുകൾ കൂടിയാണ്‌ പുറത്ത് വരുന്നത്.

സ്ത്രീകൾ വ്യാപകമായി സ്ത്രീ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു. ആദിത്യനെ തുടക്കം മുതൽ പരിഹസിച്ചും വേട്ടയാടിയും മാധ്യമ വിചാരണക്കും ഇട്ട് നല്കുകയായിരുന്നു അമ്പിളി ദേവി. ഇയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് കള്ള കഥകളും ഇതിനിടെ മെനഞ്ഞു. ജില്ല തോറും ആദിത്യനു സ്ത്രീകൾ ഉണ്ടെന്ന് വരെ പറഞ്ഞ് മാധ്യമങ്ങളിൽ കൂടി അപമാനിച്ചു.അമ്പിളി ദേവിക്കെതിരേ കോടതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്‌.

  • പലപ്പോഴും തന്റെ സഹോദരി ഭർത്താവിന്റെ സ്റ്റുഡിയോയിൽ എഡിറ്റ് ചെയ്ത ഫോൺ കോളുകളും മറ്റും പുറത്തു വിട്ടു തുടരെ തുടരെ ആദിത്യനെതിരെ വാർത്തകൾ സൃഷ്ടിച്ചു, ശത്രുക്കളെ സൃഷ്ടിച്ചും ആഘോഷിച്ചു, അമ്പിളീ ദേവിക്കെതിരെ യഥാർത്ഥ തെളിവുകൾ തൃശൂർ കുടുംബ കോടതിയിൽ ഹാജരാക്കി നഷ്ടപരിഹാരമായി 10 കോടി ആവശ്യപ്പെട്ടു ആദിത്യൻ ജയൻ കേസ് ഫയൽ ചെയ്യുകയും തന്റെ കയ്യിലുള്ള അമ്പിളീ ദേവിയുടെയും കാമുകന്റെയും അശ്ലീല സന്ദേശങ്ങളും പരസ്പരം കൈമാറിയ അശ്ലീല വീഡിയോകളും സമർപ്പിക്കുകയും ചെയ്തു.
  • അമ്പിളി ദേവിയുടെ കോടതിയിൽ ഹാജരാക്കിയ സെക്സ് ചാറ്റിങ്ങും വീഡിയോ തെളിവുകളും ഞെട്ടിപ്പിക്കുന്നതാണ്‌.
  • ആദിത്യൻ ദുരുപയോഗം ചെയ്തുവെന്നു അമ്പിളീ ദേവി കേസിൽ ആരോപിക്കുന്ന സ്വർണം ബാങ്കിൽ അമ്പിളീ ദേവി തന്നെ പണയം വച്ചതിന്റെയും മറ്റും രേഖകൾ ഹാജരാക്കി, അമ്പിളി ദേവിയുടെ ആദിത്യൻ ജയനെതിരെയുള്ള കേസിലെ പ്രധാന ആരോപണമായ സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു എന്ന കേസ് യാതൊരു വിധത്തിലും നിലനിക്കാത്തത് ആണെന്ന യഥാർത്ഥ തെളിവുകളും ആദിത്യനും അമ്പിളിയുമായുള്ള വാട്സപ്പ് സന്ദേശങ്ങളും തൃശൂർ ഫാമിലി കോടതിയിൽ തെളിവായി സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് വിശദമായ വാദം കേട്ട കോടതിയാണ് ജയന്റെ കേസിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തുകയും അമ്പിളീ ദേവിക്കെതിരായി രണ്ടു സുപ്രധാന വിധികൾ പ്രസ്ഥാവിക്കുകയും ചെയ്തത്.

ഇനി മുതൽ വാർത്താ മാധ്യമങ്ങൾ വഴി ആദിത്യൻ ജയനെ അപകീർത്തി പെടുത്തുവാൻ പാടില്ലെന്ന് കോടതി അമ്പിളീ ദേവിയെ വിലക്കുകയും, അമ്പിളി ദേവി ആഭരണങ്ങൾ പണയം വച്ച ബാങ്കിൽ നിന്നും സ്വർണം കേസ് തീർപ്പാകുന്നത് വരെ വിട്ടു കൊടുക്കരുതെന്നും ബാങ്ക് മാനേജരെ വിലക്കുകയും ചെയ്തു.