ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

കവന്‍ട്രി: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്‌നി’ കണ്‍വെന്‍ഷന് വിശ്വാസികളെ സജ്ജമാക്കുന്ന ഏകദിന ഒരുക്ക കണ്‍വെന്‍ഷന്‍ നാളെ (തിങ്കള്‍ – 19) കവന്‍ട്രി റീജിയണില്‍ നടക്കും. Holy Cross & St. Francis Church, 1 Signal Hayes Road, Walmley, B 76 2 RS- Â വച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് കണ്‍വെന്‍ഷന്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷനില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. റവ. ഫാ. സോജി ഓലിക്കല്‍, റവ. ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനെല്ലൂര്‍, ഫാ. ജെയ്സണ്‍ കരിപ്പായി, ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ഏകദിന കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കവന്‍ട്രി റീജിയണു കീഴിലുള്ള എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വിശ്വാസികളേവരേയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നതായും ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ജെയ്സണ്‍ കരിപ്പായി അറിയിച്ചു.