അമേരിക്കയില്‍ കൊവിഡ്‌ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ ആന്റണി ഫൗസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ മരിച്ചേക്കാം. ദശലക്ഷക്കണക്കിന് ആളുകളില്‍ രോഗം വന്നേക്കാം. വളരെവേഗം പടരുന്നതിനാല്‍ അതിന്റെ പിടിയിലകപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- അദ്ദേഹം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കയില്‍ നിലവില്‍ 142,000 ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2350 പേര്‍ മരിച്ചു. വൈറസ് വ്യാപനത്തിന്റെ ഈ കണക്കുകള്‍ വെച്ച് നോക്കിയാല്‍ കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന് വൈറ്റ് ഹൗസിന്റെ കൊറോണ ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. ദെബോറ ബ്രിക്സ് പറയുന്നു.