സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച് 10 പ്രവാസികള്‍ കൂടി മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം 302 ആയി.മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍.

രോഗികളുടെ എണ്ണത്തിലും വീണ്ടും വലിയ വര്‍ധനവുണ്ടായി. 2804 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞ് 51980ലെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നുണ്ട്. 1797 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23,666 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 28,048 ആണ്. ഇതില്‍ 166 പേരുടെ നില ഗുരുതരമാണ്.