ജനങ്ങളെ ആശങ്കയിലാഴ്ത്തി അേമേരിക്കയിൽ കോവിഡ് വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനു മുന്നിലുള്ളത് വിഷമകരമായ ദിനങ്ങളെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പക്ഷേ, ജനങ്ങൾ നിരാശപ്പെേടേണ്ട സാഹചര്യമില്ലെന്നും ഈ അവസ്ഥയെ രാജ്യം ഒറ്റക്കെട്ടായി തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധ സംബന്ധിച്ച ദൈനംദിന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജമാണെന്നും പ്രസിഡന്റ് അറിയിച്ചു. വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും കുറവാണെന്ന ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വാദം ട്രംപ് തള്ളി.
ആവശ്യത്തിലധികം വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും ഉണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ കൈവശ്യം അധികമായുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇറ്റലി. ചൈന, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് നൽകുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പൂർണമായും നിർത്തി വയ്ക്കുന്നതിേനേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് കൊറോണ വൈറസ് മൂലം ഒരു ലക്ഷം മുതൽ 2.4 ലക്ഷം മരണങ്ങൾ വരെ ഉണ്ടായേക്കാമെന്നു വൈറ്റ്ഹൈസ് വൃത്തങ്ങൾ കണക്കാക്കുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോവിഡ് വ്യാപനം അനിയന്ത്രിതമായി വർധിക്കുന്നതിനിടെ അമേരിക്കയിൽ ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധയേത്തുടർന്ന് മരിച്ചു. കണക്ടികട്ട് സംസ്ഥാനത്താണ് സംഭവം. ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും പ്രായം കുറഞ്ഞ മരണമാണിത്. കണക്ടികട്ട് ഗവർണർ നെഡ് ലാമന്റ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ, ഇല്ലിനോയിസിലും വൈറസ് ബാധയേത്തുടർന്ന് ഒരു കുട്ടി മരിച്ചിരുന്നു. ഒൻപത് മാസം പ്രായമായ കുഞ്ഞിന്റെ ജീവനായിരുന്നു അന്ന് നഷ്ടപ്പെട്ടത്.
മിസിസിപ്പിയും ജോർജിയയുമാണ് സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. രണ്ടിടങ്ങളിലെയു ഗവർണർമാരാണ് അടച്ചിടലിന് ഉത്തരവിട്ടത്. ആളുകൾ പൂർണമായും വീടുകളിൽ തന്നെ കഴിയണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. സമീപ നഗരമായ ഫ്ളോറിഡയിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധയേത്തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്് മിസിസിപ്പിയും ജോർജിയയും അടച്ചിടുന്നത്. ഫ്ളോറിഡയിൽ ബുധനാഴ്ച അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിലവിൽ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ അമേരിക്കയിലെ 75 ശതമാനത്തിലധികം ആളുകളും വീടുകളിൽ തന്നെ കഴിയുകയാണെന്നാണ്് റിപ്പോർട്ട്.
Leave a Reply