കോ​വി​ഡ് ബാധിച്ച് മ​രി​ച്ച ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്ക് സം​സ്‌​കാ​ര​ത്തി​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കി എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫോ​റോ​നാ പ​ള്ളി മാ​തൃ​ക​യാ​യി. കോ​യി​ല്‍​മു​ക്ക് പു​ത്ത​ന്‍​പു​ര​യി​ല്‍ ശ്രീ​നി​വാ​സ​ന്‍റെ (86) മൃ​ത​ദേ​ഹ​മാ​ണ് ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം വീട്ടുവളപ്പിൽ സം​സ്‌​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ഞ്ഞ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു മ​ണ്ണാ​ത്തു​രു​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി​യെ ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​റി​യി​ക്കു​ക​യും ഉ​ട​നെ ത​ന്നെ കൈ​ക്കാ​ര​ന്‍​മാ​രും പാ​രി​ഷ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് മൃ​ത​സം​സ്‌​ക്കാ​രം പ​ള്ളി​യി​ല്‍ ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത് ന​ല്‍​കു​ക​യായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ വി​പി​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജെ​ഫി​ന്‍, ബി​ബി​ന്‍ മാ​ത്യു, ജി​ജോ ഫി​ലി​പ്പ് എ​ന്നി​വ​രാണ് പി​പിഇ കി​റ്റ് അ​ണി​ഞ്ഞ് മൃതദേഹം സംസ്കരിച്ചത്. വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി, കൈ​ക്കാ​ര​ന്‍ കെ.​എം. മാ​ത്യൂ ത​ക​ഴി​യി​ല്‍, ബി​ല്‍​ബി മാ​ത്യൂ ക​ണ്ട​ത്തി​ല്‍, സാ​ജു മാ​ത്യൂ കൊ​ച്ചു​പു​ര​ക്ക​ല്‍, സാ​ബു ഏ​റാ​ട്ട്, മ​ണി​യ​പ്പ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ന്‍, ദി​ലീ​പ്, റ്റി​ന്‍റു എ​ന്നി​വ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സം​സ്‌​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

ദ​ക്ഷി​ണേ​ന്ത്യ​​യി​ലെ പ്ര​ശ​സ്ത തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫൊ​റോ​നാ​പ​ള്ളി ഇ​ത്ത​വ​ണ തി​രു​നാ​ള്‍ ഉ​പേ​ക്ഷി​ച്ച് മാ​തൃ​ക കാ​ട്ടി​യി​രു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 212 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു തി​രു​നാ​ള്‍ ഉ​പേ​ക്ഷി​ച്ച​ത്.