സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണമെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി.

ഇക്കാര്യം ആവശ്യപ്പെട്ട് ജോളി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി വിചാരണ തടവുകാർക്ക് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാമെന്ന ആനുകൂല്യം തനിക്ക് ലഭ്യമാക്കണമെന്നാണ് ജോളിയുടെ ആവശ്യം. എന്നാൽ, ജോളിയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏഴ് വർഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാർക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളിൽ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷൻ മുന്നോട്ട് വെച്ച വാദം.

നേരത്തെ, വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ താൽപര്യമുള്ള വിചാരണ തടവുകാർക്ക് അപേക്ഷ നൽകാമെന്ന് ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജോളി അപേക്ഷ നൽകിയിരിക്കുന്നത്.