പെരുമ്പാവൂര്‍: ചെങ്കൊടികൊണ്ടു സ്വന്തം ‘പിന്‍ഭാഗം’തുടയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) യാണ് സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തത്. പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ മൈതീന്‍ പരസ്യമായി സിപിഎം പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
പിന്നീട് പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തരും അവിടെയെത്തിയ മൈതീനും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റവും അടിപടിയുമുണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ കാര്യമായി കൈകാര്യം ചെയ്ത മൈതീന്‍ ആശുപത്രിയിലുമായി.
സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹോട്ടലിനും നാശനഷ്ടമുണ്ടായി. കുറുപ്പംപടി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരേ കേസെടുത്തു
Leave a Reply