നടൻ ദിലീപ് ആരോപണവിധേയനായ വധഗൂഢാലോചന കേസിൽ നടി മഞ്ജു വാരിയരുടെ മൊഴിയെടുത്തു. സ്വകാര്യ ഹോട്ടലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തിയത്. എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ എത്തിയ എഴ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.

ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. മൂന്നു മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങളും. നേരത്തേ, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിലീപിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത ഓഡിയോ സന്ദേശങ്ങളെക്കുറിച്ച് മഞ്ജുവിനോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞതായാണ് സൂചന. ദിലീപ് ഫോണിൽ നിന്ന് നീക്കം ചെയ്ത വാട്‌സാപ് ഗ്രൂപ്പുകളിലുള്ള പലരെയും വരുംദിവസങ്ങളിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് വിവരം. കേസിലെ എട്ടാം പ്രതി സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്.