‘രാത്രി രണ്ട് കടവിന് അപ്പുറം കെട്ടിയിട്ടിരുന്ന ചെറുവള്ളം രജനിയാണ് എടുത്തുകൊണ്ട് വന്നത്. നഗ്നയായിരുന്ന അനിതയുടെ മൃതദേഹത്തിലേക്ക് വസ്ത്രം ധരിപ്പിച്ച് പ്രതീഷ്, മൃതദേഹം തോളിലേറ്റി രജനിയുടെ വള്ളത്തിൽ കയറ്റി. ഒപ്പം കേറാൻ ശ്രമിച്ചെങ്കിലും വള്ളം ആടിയുലഞ്ഞു. ഇതോടെ തോടിന്റെ കൈവരിയിലൂടെ പ്രതീഷ് നടക്കുകയും രജനി അനിതയുടെ മൃതദേഹവുമായി വള്ളം തുഴഞ്ഞു. ഇടയ്ക്ക് അക്കരയിക്കരെ പോകാൻ നാട്ടുകാർ സ്ഥാപിച്ച തടിപ്പാലത്തിന്റെ അടിയിലൂടെ ഈ വള്ളം എങ്ങനെ കടന്നുപോയി എന്നത് അതിശയമാണ്.’

രജനിയും അനിതയും പ്രതീഷും ഒരുമിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമാണ് രജനിയും പ്രതീഷും ചേർന്ന് അനിതയെ ശ്വാസം മുട്ടിച്ച് െകാല്ലുന്നത്. അനിതയുടെ ശരീരത്തിൽ കയറിയിരുന്ന പ്രതീഷ് കഴുത്തുഞെരിച്ചു. ഈ സമയം രജനി അനിതയുടെ കാലുകൾ കൂട്ടിപ്പിടിച്ചു. െതാട്ടപ്പുറത്ത് അടുക്കളയിൽ ഉറങ്ങി കിടന്ന രജനിയുടെ അമ്മ ഇതൊന്നും അറിഞ്ഞില്ല. അടുക്കളും കിടപ്പുമുറിയും മാത്രമുള്ള രജനിയുടെ വീട്ടിൽ വച്ചാണ് ഗർഭിണി കൂടിയായ അനിതയെ െകാന്നത്.

കൊലപ്പെടുത്താൻ രണ്ടാംപ്രതി രജനി മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണം. രജനിയുടെ (38) സഹോദരൻ കായലിൽ മുങ്ങി മരിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കുമെന്നായിരുന്നു പ്രതികൾ കരുതിയതെന്നു പൊലീസ് പറഞ്ഞു. എന്നാൽ രജനിയുടെ പദ്ധതി പൊളിച്ചത് മഴയും തോട്ടിലെ ഒഴുക്കുമാണ്.

10നു രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ കണ്ടെത്തിയത്. അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരൻ തിരിച്ചറിയുകയായിരുന്നു,​ . പോസ്റ്റ്മോർട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. അനിതയുമായുള്ള ബന്ധത്തെ എതിർത്ത രജനിയാണ് അനിതയെ ഒഴിവാക്കാൻ കൊലപ്പെടുത്തുകയെന്ന നിർദേശം വച്ചത്.

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വർഷം മുൻപു ഫേസ്ബുക്കിലൂടെയാണ് പ്രബീഷ് പരിചയപ്പെട്ടത്. ഡ്രൈവറായ പ്രബീഷ് തുടർന്ന് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 6 മാസം മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. കനത്തമഴയിൽ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും മടങ്ങുകയായിരുന്നു. വെള്ളത്തിൽ വീണ ശേഷമാണ് അനിത മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.