ബിജോ തോമസ് അടവിച്ചിറ
ഗോകുല ആർ എന്ന 29 കാരൻ ആണ് സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. വൃക്ക രോഗ ബാധിതനായി ചികിത്സയ്‌ക്കിടയിൽ കൊറോണ പിടിപെട്ടു ഗുരുതരാവസ്ഥയിൽ അമൃത ഹോസ്പിറ്റലിൽ വെറ്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഈ ചെറുപ്പക്കാരന് ദിവസം വലിയ ഒരു തുക തന്നെ ചികിത്സ ചിലവാകുന്നു. സ്വന്തം സഹോദരൻ പകുത്തു നൽകിയ ഒരു വൃക്കയിലൂടെ ജീവൻ നിലനിർത്തി ചികിത്സയുമായി മുന്നോട്ടു പോകുമ്പോൾ ആണ് കൊറോണയും പിടിപെടുന്നത്.
ആ ചികിത്സയ്ക്ക് തന്നെ വലിയൊരു തുക ചിലവായ കുടുംബം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാരുണ്യം കൊണ്ട് മാത്രമാണ് ഇപ്പോൾ കാര്യങ്ങൾ നടന്നുപോകുന്നത്. യുവാവിന് ജനിച്ചു പതിനാലു ദിവസം മാത്രം പ്രായം ആയ കുട്ടിയുണ്ട്. ബസേലിയസ് കോളേജിൽ സുവോളജി വിദ്യാർത്ഥിയായിരുന്ന ഗോകുൽ കോട്ടയം പാമ്പാടി സ്വദേശിയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗോകുലിന്റെ ചികിത്സാച്ചെലവ് അവരുടെ കുടുംബത്തിന്റെ പരിധിക്കപ്പുറമാണ്. അഭ്യുദയകാംക്ഷികളുടെ സാമ്പത്തിക സഹായത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ.
ഗോകുലിന്റെ സഹോദരൻ രാഹുലിന്റെ അക്കൗണ്ട് നമ്പർ
Rahul R Ac നമ്പർ: 30908548534 IFSC: SBIN0013665
G pay / Phone pe – 9961617742
Leave a Reply