നിയമസഭാകക്ഷി യോഗത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരേ ഉയർന്ന വിമർശനങ്ങൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി. കഴിഞ്ഞ ദിവസം എകെജി സെന്ററിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ കോടിയേരി ബാലകൃഷ്ണനാണ് അതൃപ്തി അറിയിച്ചത്.
പാർട്ടി എംഎൽഎമാർ മാത്രം പങ്കെടുത്ത യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് സംഘടനാ രീതിയല്ലെന്നും ഇത് ആവർത്തിക്കരുതെന്നും കോടിയേരി താക്കീത് നൽകി.
കരാറുകാരെയും കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരുരുതെന്നു ഈ മാസം ഏഴിനു നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തര വേളയിൽ പറഞ്ഞിരുന്നു. ഇതിനെതിരേ പാർട്ടി നിയമസഭ കക്ഷി യോഗത്തിൽ ഷംസീറിന്റെ നേതൃത്വത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ റിയാസ് ഖേദം പ്രകടിപ്പിച്ചുവെന്ന് വാർത്തകളുണ്ടായി.
എന്നാൽ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും റിയാസ് വ്യക്തമാക്കി. പിന്നീട് പാർട്ടി താത്കാലിക സെക്രട്ടറി എ.വിജയരാഘവനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റിയാസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഏഴിന് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കക്ഷിയോഗത്തിലെ വിമര്‍ശനം. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസിന്റെ സഭയിലെ പരാമര്‍ശം. നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുത്തു. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണന് മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തി.
വിമര്‍ശനം കടുത്തതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിയ്ക്ക് വിശദീകരിക്കേണ്ടി വന്നു. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസ് നിയമസഭയില്‍ പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.
അഴിമതി ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും. പൊതുമരാമത്തിന് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുമെന്നും അന്ന് മന്ത്രി പറഞ്ഞു
Leave a Reply