മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളും ചര്‍ച്ചകള്‍ക്കും ശേഷം ക്രോയ്‌ഡോന്‍ ഹിന്ദു സമാജം എന്ന ആശയം യാഥാര്‍ത്ഥ്യമാവുകയാണ്. ഈ വരുന്ന ഏപ്രില്‍ മാസം 15 ഞായറാഴ്ച വിഷുദിനത്തില്‍ നന്മയുടെ ഒരായിരം ആശംസകള്‍ നേര്‍ന്നുകൊണ്ട് ക്രോയ്‌ഡോന്‍ ഹിന്ദു സമാജം ഔപചാരികമായി പ്രവര്‍ത്തനം തുടങ്ങും എന്ന് സ്ഥാപക നേതാക്കള്‍ അറിയിച്ചു. വര്‍ഷങ്ങളായി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്രോയ്‌ഡോനില്‍ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും വിഷു ദിവസം തന്നെ ഒരു ഹൈന്ദവ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുന്നത്. സമാജത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഒരു വിപുലമായ കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. ഹൈന്ദവ സമാജ പ്രവര്‍ത്തനങ്ങളില്‍ ദശാബ്ദങ്ങള്‍ നീണ്ട പ്രവര്‍ത്തി പരിചയം ഉള്ള ഹര്‍ഷകുമാര്‍ ആണ് ക്രോയ്‌ഡോന്‍ ഹിന്ദു സമാജം സമാജത്തിന്റെ അധ്യക്ഷന്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ക്രോയ്‌ഡോണിന്റെ കലാ സാംസ്‌കാരിക രംഗത്തെ സ്ഥിരം സാന്നിധ്യം ആയ പ്രേംകുമാര്‍ ഗോപാലപിള്ളയെ സെക്രട്ടറിയായും അജിത് സണ്‍ രാജപ്പനെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.
വിഷുക്കണിയും വിഷു സദ്യയും ആയി വിപുലമായി തന്നെയാണ് സമാജത്തിന്റെ ആദ്യദിന പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഓരോ ഘട്ടങ്ങളിലും തദ്ദേശ വാസികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജനകീയമായും, ജനാധിപത്യപരമായും മാത്രമേ സമാജം പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് ശ്രീ ഹര്‍ഷ കുമാര്‍ പ്രസ്താവിച്ചു. വര്‍ഷങ്ങളായി ക്രോയ്‌ഡോനില്‍ താമസിച്ചു വരുന്ന ഹൈന്ദവ ജനവിഭാഗത്തിന്റെ ഒരു കൂട്ടായ്മ എന്നതായിരിക്കും സമാജത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഹൈന്ദവ സമാജ പ്രവര്‍ത്തനങ്ങളില്‍ സമാന സ്വഭാവത്തില്‍ നിലകൊള്ളുന്ന മറ്റ് സംഘടനകളുമായും യോജിക്കാവുന്ന എല്ലാ മേഖലകളിലും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ക്രോയ്‌ഡോന്‍ ഹിന്ദു സമാജം തീരുമാനിച്ചിട്ടുണ്ട്. ഹൈന്ദവ സമൂഹ ഉന്നതി ലക്ഷ്യമിട്ട് കൊണ്ട് മറ്റു സമാജങ്ങള്‍ മുന്നോട്ട് വെക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കക്കാര്‍ എന്ന പരിമിതിയില്‍ നിന്നുകൊണ്ട് തന്നെ പൂര്‍ണമായ പിന്തുണയും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നല്‍കും എന്നും അധ്യക്ഷന്‍ അറിയിച്ചു.
ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ വിഷു പരിപാടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ പ്രസിദ്ധീകരിക്കാന്‍ കഴിയും എന്ന് സംഘാടകര്‍ അറിയിച്ചു. ക്രോയ്‌ഡോനിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ കുടുംബങ്ങളെയും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നടത്തുന്ന ആദ്യത്തെ വിഷു ദിന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു. ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ വിഷു സദ്യ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തികച്ചും സൗജന്യം ആയിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
07469737163 – പ്രസിഡണ്ട്
07551995663 – സെക്രട്ടറി
Leave a Reply