സ്ത്രീധനം കുറഞ്ഞുപോയി! ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചു; ബന്ധുക്കളെ വിവരം അറിയിച്ചത് സംഭവം കണ്ട നാട്ടുകാര്‍
2 July, 2017, 12:06 am by News Desk 1

പോ​ത്ത​ൻ​കോ​ട്: സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്നാ​രോ​പി​ച്ച് യു​വ​തി​യ്ക്ക് ഭ​ർ​തൃ​വീ​ട്ടി​ൽ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്വ​ദേ​ശി​യാ​യ യു​വ​തി​യും കു​ടും​ബ​വു​മാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഞാ​ണ്ടൂ​ർ​ക്കോ​ണം പെ​രും​മ്പാ​ലം വി​ള​യി​ൽ വി​ളാ​ക​ത്ത് വീ​ട്ടി​ൽ എ.​എ​സ്. ര​തീ​ഷ് (30) ര​തീ​ഷി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ബി​മ​ൽ​കു​മാ​ർ (38) എ​ന്നി​വ​ർ​ക്കും ഭ​ർ​ത്താ​വി​ന്‍റെ മാ​താ​വി​നും സ​ഹോ​ദ​രി​ക്കു​മെ​തി​രെ​യാ​ണ് പ​രാ​തി. ര​തീ​ഷും ര​തീ​ഷി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​യ ബി​മ​ൽ​കു​മാ​റും അ​കാ​ര​ണ​മാ​യി യു​വ​തി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇ​തു ക​ണ്ട നാ​ട്ടു​കാ​ർ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മാ​താ​വും മു​ത്ത​ശ്ശ​നും ര​തീ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ മു​ന്നി​ൽ വ​ച്ച് യു​വ​തി​യെ ബി​മ​ൽ​കു​മാ​ർ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന വ​സ്തു ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്ത് അ​ടി​ച്ച് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു ചോ​ദ്യം ചെ​യ്ത യു​വ​തി​യു​ടെ അ​മ്മ​യേ​യും മു​ത്ത​ശ്ശ​നെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

2015 ലാ​ണ് ര​തീ​ഷും യു​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. ഇ​പ്പോ​ൾ ഇ​വ​ർ​ക്ക് ഒ​രു​വ​യ​സു​ള്ള കു​ഞ്ഞു​മു​ണ്ട്. ഇ​തി​നി​ട​യി​ൽ ത​ന്നെ നി​ര​വ​ധി ത​വ​ണ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് നി​ര​വ​ധി മ​ർ​ദ​ന​വും മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS
Copyright © . All rights reserved