ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി ബാങ്ക് ജെയ്പൂരിൽ പ്രവർത്തനമാരംഭിച്ചു ; ബാങ്കിന്റെ 14 ശാഖകൾ കൂടി 2021 ജനുവരിയിൽ തന്നെ തുറക്കുമെന്ന് യൂണികാസ് സി ഇ ഒ ദിനേശ് കുക്രജ ; പല ബാങ്കുകളും ക്രിപ്റ്റോ കറൻസി അനുകൂല സംവിധാനം സൃഷ്‌ടിക്കാൻ ഒരുങ്ങുന്നു

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി ബാങ്ക് ജെയ്പൂരിൽ പ്രവർത്തനമാരംഭിച്ചു ; ബാങ്കിന്റെ 14 ശാഖകൾ കൂടി 2021 ജനുവരിയിൽ തന്നെ തുറക്കുമെന്ന് യൂണികാസ് സി ഇ ഒ ദിനേശ് കുക്രജ ; പല  ബാങ്കുകളും ക്രിപ്റ്റോ കറൻസി അനുകൂല സംവിധാനം സൃഷ്‌ടിക്കാൻ ഒരുങ്ങുന്നു
January 13 10:43 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും  സംയുക്ത സംരംഭത്തിലൂടെ ക്രിപ്റ്റോ കറൻസി ബാങ്ക് ശാഖകൾ ഇന്ത്യയിൽ തുറക്കുന്നു. ഇതിൽ ആദ്യത്തേത് ജെയ്പൂരിൽ  പ്രവർത്തനമാരംഭിച്ചു. ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ക്രിപ്റ്റോ കറൻസികൾ വാങ്ങാനും വിൽക്കാനും ക്രിപ്റ്റോ പിന്തുണയുള്ള വായ്പകൾ എടുക്കാനും ഇതിലൂടെ സാധിക്കും. ജെയ്പൂരിലാണ് ആദ്യ ബ്രാഞ്ച് ആരംഭിച്ചതെന്ന് ബാങ്ക് അറിയിച്ചു. “2021 ജനുവരിയിൽ യൂണികാസ് ഓൺ‌ലൈനിലൂടെയും എൻ‌സി‌ആർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി 14 ശാഖകളിലൂടെയും ഞങ്ങൾ സേവനം ആരംഭിക്കുന്നു. 2022 അവസാനത്തോടെ 100 ശാഖകളിലേക്ക് അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.” യൂണികാസ് സിഇഒ ദിനേശ് കുക്രജ വ്യക്തമാക്കി. ഇനിയുള്ള 13 ശാഖകൾ ജനുവരി 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ആരംഭിക്കുമെന്ന് കാഷയുടെ വക്താവ് സ്ഥിരീകരിച്ചു.

2021 ന്റെ ആദ്യ പാദത്തിനുള്ളിൽ 25,000 ഉപഭോക്താക്കളെ നേടാനാണ് യൂണികാസ് ലക്ഷ്യമിടുന്നത്. ഫിയറ്റ്, ക്രിപ്റ്റോ ആസ്തികൾക്കായി യൂണികാസ് ബാങ്കിംഗ് സേവനങ്ങൾ നൽകും. സേവനങ്ങളിൽ സേവിംഗ്സ് അക്കൗണ്ടുകൾ, ക്രിപ്റ്റോ എക്സ്ചേഞ്ച്, ക്രിപ്റ്റോ ലോൺ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ബാങ്കിംഗിനുപുറമെ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ നിലവാരത്തെ കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും യൂണികാസ് നൽകും.

വീഡിയോ കാണുക ,,,

സുപ്രീം കോടതി ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരം പൂർണ്ണമായും അനുവദിക്കുകയും , സർക്കാർ ക്രിപ്റ്റോ കറൻസിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഏർപ്പെടുത്തുവാൻ നടപടികൾ ആരംഭിച്ചതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ സാങ്കേതിക വിദ്യകൾ തങ്ങളുടെ ബാംങ്കിംഗ് സംവിധാനങ്ങളിൽ ഏർപ്പെടുത്തുവാൻ പല ഇന്ത്യൻ ബാങ്കുകളും നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ്  ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർ.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുകവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles