സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയായിരുന്നു നടി മഹിമ. ഇപ്പോഴിതാ ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയില്‍ പങ്കെടുക്കുന്ന വേളയില്‍ നടി നടത്തിയ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. തുടക്കം മുതല്‍ ഈ നിമിഷം വരെയും മോശമായ അനുഭവങ്ങളാണ് തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായതെന്നാണ് മഹിമയുടെ വെളിപ്പെടുത്തല്‍.

മഹിമയുടെ വാക്കുകള്‍ ഇങ്ങനെ…മെഗാ സീരിയലുകളും, സിനിമകളും എല്ലാം ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വലിയ സിനിമകള്‍ ഒന്നും വന്നില്ല. ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും, പെയ്മന്റ്‌നെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ അവര്‍ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്‌മെന്റാണ്.

സിനിമ ചെയ്യാം, അഡ്ജസ്റ്റ്‌മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ശത്രുക്കളെ പോലെ പെരുമാറും. അമ്മ, അച്ഛന്‍ ബന്ധം എന്താണെന്ന് പോലും അറിയില്ല. സംവിധായകന്‍ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട് കൊണ്ട് അസിസ്റ്റന്‍സ് നില്‍ക്കുന്നു. ഇത് ലൊക്കേഷനില്‍ സ്ഥിരം ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോലി കഴിഞ്ഞ് നമ്മളെ കൊണ്ടു വിടുമ്പോള്‍ കാറിലിരുന്നും ഇതേ അശ്ലീലം കേള്‍ക്കണം. അവസാനം അത് ഒന്ന് മാറ്റി തരാനായി ഞാന്‍ പറഞ്ഞു. അത് വലിയ പ്രശ്നം ആയി. 15 ദിവസം എന്ന് പറഞ്ഞ സീരിയലില്‍ നിന്നും രണ്ട് ദിവസം കൊണ്ട് എന്നെ പുറത്താക്കി. എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നത് മൂന്ന് തരത്തിലാണ്. ഒന്ന് ഫോള്‍കോളിലൂടെ തന്നെ പോവും, രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളറിലൂടെയും. എന്നിട്ട് സംവിധായകനോട് പറയും വിളിച്ചിട്ട് കിട്ടിയില്ല.

അതോണ്ട് ആ വേഷം വേറെ ആര്‍ക്കെങ്കിലും നലികിയെന്ന്. കൂടെ അഭിനയിക്കുന്ന നായികമാര്‍ തന്നെ പാര വെക്കുന്നതാണ് മൂന്നാമത്തെ കാര്യം. കാര്യങ്ങളോട് അപ്പോള്‍ തന്നെ പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. അത്‌കൊണ്ട് ഞാന്‍ അഹങ്കാരിയാണെന്ന പട്ടം കിട്ടി കഴിഞ്ഞു. സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ഒരു കാര്യവും നേടി എടുക്കരുതെന്നാണ് അച്ഛനും, അമ്മയും പഠിപ്പിച്ചിട്ടുള്ളത്. അത് കാരണം എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടും. മഹിമ പറയുന്നു. പരസ്യ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മഹിമയുടെ സിനിമാ പ്രവേശനം. കന്മദം ആണ് നടിയുടെ ആദ്യ ചിത്രം.