കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിച്ച ബോളിവുഡ് താരം കരീന കപൂറിനെതിരെ സൈബര്‍ ആക്രമണം. സംഘപരിവാര്‍ അനുകൂല ഐഡികളാണ് ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുസ്ലിം മതവിഭാഗത്തില്‍ പെട്ട ഒരാളെ വിവാഹം കഴിച്ച കരീന അഭിപ്രായം പറയേണ്ടതില്ലെന്നാണ് ചിലരുടെ വിമര്‍ശനം.

അസഭ്യവര്‍ഷം നടത്തുകയും കരീനയുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലും ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കത്വ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുന്നതിനെതിരെ ചിലര്‍ രംഗത്ത് വരുകയും ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം കരീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം സ്വര ഭാസ്‌കറടക്കം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കരീനയ്ക്ക് ഏവരും പിന്തുണ പ്രഖ്യാപിക്കണമെന്നും സംഘപരിവാര്‍ ആക്രമണത്തിന്റെ ലക്ഷ്യം വേറെയാണെന്നും സ്വര പറയുന്നു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ