ബംഗാളില്‍ നാശംവിതച്ച് ബുള്‍ ബുള്‍ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 130 കിലോമീറ്ററോളം വേഗത്തിലാണ് ബുള്‍ ബുള്‍ ആഞ്ഞുവീശിയത്. ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലും സമീപ ജില്ലകളിലും അനേകം മരങ്ങള്‍ കടപുഴകി. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഒട്ടേറെ റോഡുകളും വാഹനങ്ങളും തകര്‍ന്നു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാഗര്‍ ദ്വീപ്, കിഴക്കന്‍ മിഡ്നാപൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. തീരപ്രദേശങ്ങളിലുള്ളവരെ നേരത്തെ ഒഴിപ്പിക്കാനായത് ആള്‍നാശം കുറച്ചു. കാറ്റിന്‍റെ വേഗം കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കൊല്‍ക്കത്തയിലും കനത്ത മഴ തുടരുകയാണ്. കൊല്‍ക്കത്ത വിമാനത്താവളം 12 മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടിരുന്നു. തിങ്കളാഴ്ച സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ