വിമാനക്കമ്പനികളുടെ പല പരസ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ചോക്കോ ട്രാവല് എന്ന വിമാന കമ്പനിയുടെ പരസ്യം കണ്ടവർ മൂക്കത്ത് വിരൽ വയ്ക്കും. കാരണം ഈ പരസ്യത്തിൽ അഭിനയിച്ച സുന്ദരിമാരായ എയർ ഹോസ്റ്റസുമാരിൽ ആർക്കും തുണിയില്ല. പൂർണ്ണ നഗ്നരായാണ് എല്ലാ പരസ്യത്തിലെ മോഡലുകൾ മുഴുവനും പ്രത്യക്ഷപ്പെടുന്നത്.

വിപണന തന്ത്രമെന്ന നിലയ്ക്ക് എയര്‍ ഹോസ്റ്റസ്മാരെ നഗ്നരാക്കിയാണ് പരസ്യത്തില്‍ എത്തിച്ചിരിക്കുന്നത്. ഏഴ് എയര്‍ഹോസ്റ്റസുകളാണ് പരസ്യത്തിലെത്തിയത്. കഴുത്തിലെ ടൈയും തൊപ്പിയുമപയോഗിച്ചാണ് ഇവര്‍ നഗ്നത മറച്ചിരിക്കുന്നത്. ഈ പരസ്യം സ്ത്രീ ശരീരത്തെ കച്ചവടമാക്കുകയാണെന്നും, സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ പൈലറ്റുമാരെ ഉപയോഗിച്ചും സമാനമായ രീതിയില്‍ പരസ്യം പുറത്തു വിട്ടു. ഇതോടെ ലൈംഗികത ഉപയോഗിച്ച് ജനങ്ങളെ ആകര്‍ഷിക്കാനുള്ള വിലകുറഞ്ഞ സമീപനമാണ് കമ്പനിയുടേതെന്ന തരത്തിലും വിമര്‍ശനങ്ങള്‍ മാറി.