മെക്കുനു കൊടുങ്കാറ്റില്‍ സലാലയിലുണ്ടായത് വന്‍ നാശനഷ്ടങ്ങള്‍. ഒരു ബാലിക അടക്കം രണ്ട് സ്വദേശികള്‍ മരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. മറ്റൊരു സംഭവത്തില്‍ മൂന്ന് വദേശികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സലാലയിലും പരിസരങ്ങളിലുമായി നിരവധി കെട്ടിടള്‍ക്ക് നാശനഷ്ടം സംഭവിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വാദികളില്‍ ഒലിച്ചുപോയത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മേഖലയില്‍ കാറ്റ് വീശുന്നുണ്ട്. പൊലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ ആളുകളെ കാണതായതായി പ്രചാരണമുണ്ടെങ്കിലും പോലീസ് സ്ഥിരീകരണമുണ്ടായിട്ടില്ല. കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്.

Image result for Cyclone-Mekunu-effect-lives-in-oman-Salalah

സലാലക്ക് സമീപം സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് വീണാണ് 12 വയസ്സുകാരി മരിച്ചത്. ശക്തമായ കാറ്റില്‍ ചുമര്‍ തകര്‍ന്ന് ബാലികയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ ഔഖദില്‍ വാദിയില്‍ കുടുങ്ങിയ കാറിനകത്ത് പെട്ടാണ് സ്വദേശിക്ക് മരണം സംഭവിച്ചത്.

oman-storm

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദോഫാര്‍ ഗവര്‍ണറേറ്റില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് രാജകീയ ഉത്തരവ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. മൂന്ന് ദിവസങ്ങളില്‍ കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാലാണ് അവധി അനുവദിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലും അവധി അനുവദിക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയവും നിര്‍ദേശം നല്‍കി.

oman-storm3

കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചിട്ട സലാല അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച രാത്രി 12 മണി മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ നടക്കുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. മസ്‌കത്തില്‍ നിന്ന് രാത്രി 1.40നുള്ള ഒമാന്‍ എയര്‍ വിമാനമാണ് ആദ്യ സര്‍വ്വീസ്. വെള്ളിയാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂര്‍ വിമാനത്താവളം അടച്ചിടുകയായിരുന്നു. കാലാവസ്ഥ മോശമായതോടെ 24 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു.

oman-storm2